city-gold-ad-for-blogger

മാപ്പി­ള­പ്പാ­ട്ടു­കള്‍ സാമൂ­ഹിക ജീവി­തത്തെ ആഴ­ത്തില്‍ സ്പര്‍ശി­ച്ചു: ഫൈസല്‍ എളേ­റ്റില്‍

മാപ്പി­ള­പ്പാ­ട്ടു­കള്‍ സാമൂ­ഹിക ജീവി­തത്തെ ആഴ­ത്തില്‍ സ്പര്‍ശി­ച്ചു: ഫൈസല്‍ എളേ­റ്റില്‍
കാസര്‍കോട്: മാപ്പി­ള­പ്പാ­ട്ടു­കള്‍ ഒരു കാലത്തെ സാമൂ­ഹിക ജീവി­തത്തെ ആഴ­ത്തില്‍ സ്പര്‍ശി­ച്ച­താ­യി­രു­ന്നു­വെന്നും അത് വലിയ മാറ്റ­ങ്ങള്‍ക്കു നിമി­ത്ത­മാ­യി­ത്തീര്‍ന്നു­വെന്നും പ്രശസ്ത മാപ്പി­ള­പ്പാട്ട് ഗവേ­ഷ­കന്‍ ഫെസല്‍ എളേ­റ്റില്‍ പറ­ഞ്ഞു. കാസര്‍കോട് സാഹി­ത്യ­വേദി കാസര്‍കോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ സംഘ­ടി­പ്പിച്ച ടി.­ഉ­ബൈദിന്റെ 40­-ാം ചര­മ­ദിനം ഉല്‍ഘാ­ടനെ ചെയ്തു പ്രസം­ഗി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

ഇന്ന് മാപ്പി­ള­പ്പാ­ട്ടു­കളുടെ സൗന്ദ­ര്യ­ശാ­സ്ത്ര­ത്തെ­ക്കു­റിച്ചും ഭാഷ­യുടെ വൈവി­ധ്യ­ത്തെ­ക്കു­റിച്ചും അതില്‍ തുടി­ക്കുന്ന ജീവി­ത­ത്തെ­ക്കു­റിച്ചും സംസ്‌കാ­ര­ത്തെ­ക്ക­റിച്ചും അക്കാ­ദ­മി­ക­ത­ല­ത്തില്‍ തന്നെ ധാരാളം ഗവേ­ഷ­ണ­ങ്ങള്‍ നട­ക്കു­ന്നു­വെ­ങ്കിലും അതിന്റെ ഇശല്‍ തനി­മ­യെ­ക്കു­റിച്ചു വേണ്ടത്ര പഠനങ്ങള്‍ നട­ക്കു­ന്ന­ി­ല്ല. ടി.­ഉ­ബൈദ് തുടങ്ങി വെച്ച് പൂര്‍ത്തി­യാ­ക്കാതെ പോയ വൃത്ത ശാസ്ത്രപഠനം കൂടി­യു­ണ്ടാ­യാലേ അത് പൂര്‍ണ­മാ­വു­ക­യു­ള്ളു. അന­ന്ത­മായ വിഷ­യ­ങ്ങ­ളില്‍ പടര്‍ന്നു കിട­ന്നി­രുന്ന മാപ്പി­ള­പ്പാ­ട്ട്ശാഖ വര്‍ത്ത­മാ­ന­കാ­ലത്ത് ഒന്നോ രണ്ടോ ചതു­ര­ങ്ങ­ളില്‍ ഒതു­ങ്ങി­പ്പോയി എന്ന­താണ് അത് നേരി­ടുന്ന മറ്റൊരു പ്രതി­സന്ധി എന്ന് ഫൈസല്‍ പറ­ഞ്ഞു.

സാഹി­ത്യ­വേദി പ്രസി­ഡണ്ട് റഹ്മാന്‍ തായ­ല­ങ്ങാടി അദ്ധ്യ­ക്ഷ­നാ­യി­രു­ന്നു. നഗ­ര­സഭാ ചെയര്‍മാന്‍ ടി.­ഇ.­അ­ബ്ദു­ല്ല, വി.­വി. ­പ്ര­ഭാ­ക­രന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. സെക്ര­ട്ടറി ഷാഫി എ.­ നെ­ല്ലി­ക്കുന്ന് സ്വാഗ­തവും ട്രഷ­റര്‍ മുജീബ് അ­ഹ­മ്മദ്  നന്ദിയും പറ­ഞ്ഞു. പ്രൊഫ.­ ഇ­ബ്രാഹിം ബേവി­ഞ്ച, അഡ്വ.­ബി.­എ­ഫ്.­അ­ബ്­ദുര്‍ റഹ്മാന്‍, എ.­എ­സ്. ­മു­ഹ­മ്മദ് കുഞ്ഞി, അഡ്വ.­പി.­വി. ­ജ­യ­രാ­ജന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസി­ഡണ്ട് കെ.­എ­സ്.­അന്‍വര്‍ സാദ­ത്ത്, എസ്.­എ.­എം.­ ബ­ഷീര്‍, മമ്മു ചാല, മൗവ്വല്‍ മുഹ­മ്മദ് മാമു, അലി കുമ്പള എന്നി­വര്‍ സംബ­ന്ധി­ച്ചു. ഡോ.­ഷം­സു­ദ്ദീന്‍ ഗുരു­ക്കള്‍, മുഹ­മ്മദ് കോളി­യ­ടു­ക്കം, അഷ്ഫാഖ് എന്നി­വര്‍ മാപ്പി­ള­പ്പാ­ട്ടു­കള്‍ ആല­പി­ച്ചു.

കവി­യ­രങ്ങ് കവി പി.­എസ് ഹമീദ് ഉദ്ഘാ­ടനം ചെയ്തു. സി.­എല്‍.­ ഹ­മീദ് അദ്ധ്യ­ക്ഷത വഹി­ച്ചു. രവീ­ന്ദ്രന്‍ പാടി, വിനോ­ദ്കു­മാര്‍ പെരു­മ്പ­ള, രാധാ­കൃ­ഷ്ണന്‍ ഉളി­യ­ത്ത­ടു­ക്ക, കെ.­ജി. ­റ­സാ­ഖ്, രമ്യ കെ.­പു­ളി­ന്തോ­ട്ടി, നാജില മറി­യം, എ.­ബെ­ണ്ടി­ച്ചാല്‍, താജു­ദ്ദീന്‍ ബാങ്കോ­ട്, കെ.­എ­ച്ച്.­ മു­ഹ­മ്മ­ദ്, ഖാദര്‍ വില്‍റോ­ഡി, പുഷ്പാ­ക­രന്‍ ബെണ്ടി­ച്ചാല്‍, അ­ഹ­്മദ് വിദ്യാ­ന­ഗര്‍, ഇബ്രാ­ഹിം അങ്കോ­ല­യുടെ കവിത എരി­യാല്‍ ഷെരീഫ് എന്നി­വര്‍ കവി­ത­ക­ള­വ­ത­രി­പ്പി­ച്ചു. ഹമീദ് കാവില്‍ സ്വാഗ­തവും അഷ­റ­ഫലി ചേരങ്കൈ നന്ദിയും പറ­ഞ്ഞു.

Keywords: T. Ubaid Day celebration, Kasaragod, Faisal Elatil, Mapilapattu, Rahman Thayalangadi.
മാപ്പി­ള­പ്പാ­ട്ടു­കള്‍ സാമൂ­ഹിക ജീവി­തത്തെ ആഴ­ത്തില്‍ സ്പര്‍ശി­ച്ചു: ഫൈസല്‍ എളേ­റ്റില്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia