മഹര്‍ 2015: ജീവകാരുണ്യത്തിന് യുവാക്കളുടെ രക്തദാനവും
Mar 18, 2015, 18:43 IST
ബേക്കല്‍: (www.kasargodvartha.com 18/03/2015) ഏപ്രില്‍ അഞ്ചിന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന മഹര്‍ 2015ന്റെ ഭാഗമായി യുവാക്കളുടെ രക്തദാനം മാര്‍ച്ച് 19ന് നടക്കും. കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും.
മഹര്‍ കണ്‍വീനര്‍ അമീര്‍ മസ്താന് അധ്യക്ഷത വഹിക്കും. വ്യവസായി യു.കെ. യൂസഫ്, മുഹമ്മദ് ഹനീഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ഹര്‍ത്താലിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മാറ്റിവെച്ച പരിപാടിയാണ് 19ന് നടക്കുന്നത്. പാവപ്പെട്ട 15 പെണ്‍കുട്ടികളുടെ സമൂഹ വിവാഹമാണ് ഹദ്ദാദ് നഗറില്‍ ഏപ്രില്‍ അഞ്ചിന് നടക്കുന്നത്.

Keywords: Mahar 2015, Mehar 2015, Kerala, Bekal Haddad Nagar, Blood Donation, General Hospital.
Advertisement: