മയ്യിച്ച വെങ്ങാട്ട് വയല്‍ക്കര ഭഗവതി ക്ഷേത്ര പാട്ടുല്‍സവം 11 മുതല്‍ 16 വരെ
Dec 10, 2014, 09:49 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.12.2014) ചെറുവത്തൂര്‍ മയ്യിച്ച വെങ്ങാട്ട് വയല്‍ക്കര ഭഗവതിക്ഷേത്ര പാട്ടുത്സവം ഡിസംബര്‍ 11 മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 11ന് രാവിലെ 10 മണിക്ക് ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ട് വരുന്ന ചടങ്ങോട് കൂടി ആറു ദിവസം നീണ്ടു നില്‍ക്കുന്ന പാട്ടുത്സവത്തിന് തുടക്കമാകും.
രാത്രി എട്ട് മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണമുണ്ടാകും. 12ന് രണ്ടാം പാട്ടുത്സവത്തില്‍ കോഴിക്കോട് സങ്കീര്‍ത്തനയുടെ നാടകം മുച്ചിലോട്ട് ഭഗവതി. 13ന് മൂന്നാം പാട്ടുല്‍സവത്തിന് കാഴ്ച വരവ്, രാത്രി അനുമോദന ചടങ്ങ് തുടര്‍ന്ന് ഗാനമേള. 15ന് അഞ്ചാം പാട്ടുത്സവ ദിനത്തില്‍ രാത്രി ക്ഷേത്രപരിധിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ. 16ന് ആറാം പാട്ടുല്‍സവത്തില്‍ കളത്തിലരിയിടല്‍, ഉച്ചയ്ക്ക് അന്നദാനം, തുടര്‍ന്ന് രണ്ട് കരക്കാര്‍ തമ്മിലുള്ള തേങ്ങയേറും തേങ്ങ പിടിക്കലും ചടങ്ങോട് കൂടി ആറു ദിവസം നീണ്ടു നില്‍ക്കുന്ന പാട്ടുത്സവത്തിന് സമാപനമാകും.
![]() |
| File Photo |
Keywords : Kasaragod, Kerala, Cheruvathur, Temple, Programme, Vengad Vayalkkara Bagavathi.







