ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചക്ക് തുടക്കമായി
Apr 7, 2012, 12:16 IST
![]() |
ബാവിക്കര മഖാം ഉറൂസിന് തുടക്കം കുറിച്ച് സ്വാഗതം ചെയര്‍മാന്‍ ബി.എ.റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തുന്നു. |
തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ബി.എ.റഹ്മാന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.എ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യു.കെ.മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് കെ.എസ്.അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ മാവൂര്‍, ഹാഫിള് ഹബീബുല്‍ ഖാസിമി തൃശൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, അനസ് മുഹമ്മദ് ഇംദാദി കൊല്ലം, ടി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ വെളിമൂക്ക്, അബൂബക്കര്‍ സിദ്ധീഖ് അല്‍ അസ്ഹരി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍, അബൂ റബീഹ് ബാഖവി തിരുവന്തപുരം, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഷൗക്കത്തലി വെള്ളമുണ്ട, പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി തുര്‍ക്കളിഗെ, ഉമര്‍ ഹുദവി മലപ്പുറം പ്രഭാഷണം നടത്തും. 14ന് വൈകിട്ട് പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസിന് സമാപനമാകും.
Keywords: Kasaragod, Kerala, Bavikara, Magam Uroos