city-gold-ad-for-blogger

പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്:  (www.kasargodvartha.com 02.06.2020) പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിനാനൂര്‍കരിന്തളം പയ്യങ്കുളത്തെ ഭാസ്‌കരന്‍- തങ്കമണി ദമ്പതികളുടെ മകള്‍ അശ്വതി (20) യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് അശ്വതിക്ക് തീപൊള്ളലേറ്റത്. അടുപ്പില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടരുകയും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സഹോദരങ്ങള്‍: സജീത, പ്രജീഷ് (വോളി താരം).
പലഹാരം ഉണ്ടാക്കുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


Keywords:  Kanhangad, Kasaragod, News, Kerala, Women, Burnt, Treatment, Death, Woman died after burn i njury

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia