city-gold-ad-for-blogger

നാടിനെചൊല്ലി തര്‍ക്കം; 2 യുവാക്കളെ കാറിലും ബൈക്കിലുമായെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 25/09/2015) നാടിനെചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷമായി വളര്‍ന്നു. രണ്ട് യുവാക്കളെ ഒരുസംഘം മാരകായുധങ്ങളുമായി അക്രമിച്ചു പരിക്കേല്‍പിച്ചു. നായന്മാര്‍മൂല മിനി എസ്റ്റേറ്റ് റഹ്മാനിയ നഗറിലെ മുഹമ്മദിന്റെ മകന്‍ സിറാജ് (25), അബ്ദുര്‍ റഹ്മാന്റെ മകന്‍ ആസാദ് (20) എന്നിവരെയാണ് നാലത്തടുക്കയില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് 3.30 മണിയോടെ കാറിലും ബൈക്കിലുമായെത്തിയ 15 ഓളം വരുന്ന സംഘം ഇരുമ്പ് വടി, വടി വാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.

അക്രമത്തില്‍ സിറാജിന്റെ തലയുടെ പിന്‍ഭാഗത്ത് 20 ഓളം തുന്നിക്കെട്ടുകള്‍ വേണ്ടിവന്നു. അടിയേറ്റ് ആസാദ് ബോധരഹിതനായി വീണിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആദ്യം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പിന്നീട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആലംപാടി സ്വദേശികളായ ഹക്കീം, കരീം, ഗസാലി, സമീര്‍ (ചെമ്മു), ഖന്‍സു, അമീര്‍, മാഹിന്‍, ചെണ്ണു, മുഖം ടവല്‍കൊണ്ട് മറച്ച മറ്റൊരാള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നു.

ആലംപാടിയിലേയും മിനി എസ്റ്റേറ്റിലേയും യുവാക്കള്‍ മാസങ്ങളായി നിസാരമായ കാരണത്താല്‍ പരസ്പരം പോരടിച്ചുവരികയായിരുന്നു. രണ്ടാഴ്ചമുമ്പ് മിനി എസ്‌റ്റേറ്റിലെ അബ്ദുല്ല എന്ന യുവാവിനെ അക്രമിച്ചിരുന്നതായും ഇത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തില്‍ മാന്യയിലെ ബന്ധുവീട്ടിലേക്ക് ബൈക്കില്‍പോകുമ്പോള്‍ ആലംപാടിയില്‍നിന്നും ഇവരെ പിന്തുടര്‍ന്നെത്തിയസംഘം നാലത്തടുക്കയില്‍വെച്ചാണ് വഴിതടഞ്ഞ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. അതേസമയം മിനി എസ്‌റ്റേറ്റിലുള്ള ചിലയുവാക്കളാണ് അക്രമത്തിന് തുടക്കമിട്ടതെന്നാണ് ആലംപാടിയിലെ യുവാക്കള്‍ പറയുന്നത്.
നാടിനെചൊല്ലി തര്‍ക്കം; 2 യുവാക്കളെ കാറിലും ബൈക്കിലുമായെത്തിയ സംഘം മാരകായുധങ്ങളുമായി അക്രമിച്ചു

Keywords: Attack, Assault, Bike, Car, Alampady, Kasaragod, Kerala, Injured, Hospitalized, Treatment, 2 yougsters assaulted, Najath Tours & Travels

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia