city-gold-ad-for-blogger

ജപ്തി ഭീഷണിക്കിടയിലും മകള്‍ക്ക് കാഴ്ച കിട്ടാന്‍ അമ്മയുടെ നെട്ടോട്ടം

കാസര്‍കോട്: അന്ധയായ മകളുടെ ചികിത്സാ ചെലവിനായി മാതാവ് നെട്ടോട്ടമോടുന്നു. ചട്ടഞ്ഞാല്‍ കാവുംപള്ളത്തെ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയാണ് മകള്‍ മഞ്ജുഷയുടെ ചികിത്സയ്ക്ക് വഴി കാണാതെ വിഷമിക്കുന്നത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത മഞ്ജുഷയ്ക്കായി നടത്താത്ത ചികിത്സയില്ല. ഇരു കണ്ണുകളുടെയും ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ നടത്തിയാല്‍ കാഴ്ചശക്തി വീണ്ടെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടത്. കൂലിപ്പണിക്കാരനായ കൃഷ്ണന്‍ കടം വാങ്ങിയും ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം വിറ്റുമാണ് മകളുടെ ചികിത്സ നടത്തിയിരുന്നത്. രണ്ടുവര്‍ഷം മുമ്പ് അര്‍ബുദം ബാധിച്ച് കൃഷ്ണന്‍ മരിച്ചതോടെ മഞ്ജുഷ അടക്കമുള്ള മൂന്ന് പെണ്‍മക്കളുടെ ചുമതല ലക്ഷ്മിയുടെ ചുമലിലായി. ലക്ഷ്മി ബീഡി തെറുത്തുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞുപോന്നത്.

മഞ്ജുഷയുടെ ചികിത്സയ്ക്കായി നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. ലോണിന്റെ ആദ്യ ഗഡുക്കള്‍ അടച്ചിരുന്നെങ്കിലും കൃഷ്ണന്റെ മരണശേഷം ലോണ്‍ അടക്കാന്‍ പറ്റിയില്ല.

കാസര്‍കോട് അന്ധവിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്ന മഞ്ജുഷ ഇപ്പോള്‍ തിരുവന്തപുരം വുമണ്‍സ് കോളജില്‍ ബി.എ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ 73% മാര്‍ക്ക് നേടിയ മഞ്ജുഷ രണ്ടാം സെമസ്റ്ററില്‍ ക്ലാസില്‍ ഒന്നാമതായി. അന്ധവിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കുറച്ചുകാലം സംഗീതം പഠിച്ചിരുന്നു. കവിതാപാരായണത്തിന് സംസ്ഥാനതല സ്‌കൂള്‍ യുവജനോത്സവത്തിലും പങ്കെടുത്തിരുന്നു.
ജപ്തി ഭീഷണിക്കിടയിലും മകള്‍ക്ക് കാഴ്ച കിട്ടാന്‍ അമ്മയുടെ നെട്ടോട്ടം

ഓള്‍ കേരള സ്‌പെഷ്യല്‍ യൂത്ത് ഫെസ്റ്റിവെലില്‍ ഒരുതവണ ചാമ്പ്യന്‍ഷിപ് നേടാനും മഞ്ജുഷയ്ക്കായി. ഇപ്പോള്‍ കൂത്താട്ടുകുളത്ത് ആയുര്‍വേദ ചികിത്സ നടത്തിവരുന്നു.  ചെറിയ വെളിച്ചം ഇപ്പോള്‍ കാണുന്നുണ്ട്. അഞ്ചുവര്‍ഷം ചികിത്സിക്കുകയാണെങ്കില്‍ ഒരു കണ്ണിന്റെ കാഴ്ചയെങ്കിലും തിരിച്ചെടുക്കാന്‍ പറ്റുമെന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പ് പറയുന്നത്.

എന്നാല്‍ ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ആവശ്യമായിവരും. ചികിത്സയ്ക്കായി എടയാട്ട് ജീവ കലാകായിക കേന്ദ്രം, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംസുദീന്‍ തെക്കില്‍ കണ്‍വീനറും, എ.നാരായണന്‍ ചെയര്‍മാനുമായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി വിജയാ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയില്‍ 200501011001474 എന്ന അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 9846712759

Keywords: Daughter-love, Kasaragod, Treatment, Chattanchal, Doctors, Family, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia