ചട്ടഞ്ചാല്‍ ഹൈസ്കൂള്‍ അധ്യാപിക മിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു
Apr 10, 2015, 12:57 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com10/04/2015) ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹൈസ്കൂള്‍ വിഭാഗം ഫിസിക്സ് അധ്യാപിക അസുഖത്തെ തുടര്‍ന്ന് മരിച്ചു. തളിപ്പറമ്പ് സ്വദേശിനിയും വര്‍ഷങ്ങളായി കാസര്‍കോട് വിദ്യാനഗര്‍ ചിന്മയ കോളനിയില്‍ താമസക്കാരിയുമായ ടി. മിനി (43) യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആസ്പത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ വിദ്യാനഗറിലെ താമസസ്ഥലത്തെത്തിച്ച മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വദേശമായ തളിപ്പറമ്പ് പൂമംഗലത്തെ വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കരിക്കും.

കണ്ണൂര്‍ കോര്പ്പറേഷന് ബാങ്ക് മാനേജര്‍ രമേശന്റെ ഭാര്യയാണ്. മക്കള്‍: അനുശ്രീ, രൂപ (വിദ്യാര്‍ത്ഥിനികള്‍). തളിപ്പറമ്പിലെ പ്രഭാകരന് നമ്പ്യാര്‍-സൗദാമിനി ദമ്പതകിളുടെ മകളാണ്. സഹോദരങ്ങള്‍: മനോജ്, ജ്യോതി.
Also Read:
പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടിത്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു
Keywords: Chattanchal, Teacher, Treatment, Hospital, Ernakulam, Kerala.