city-gold-ad-for-blogger

ഗൃഹനാഥനെ 14 സെന്റ് സ്ഥലം ആവശ്യപ്പെട്ട് മകന്റെ ഭാര്യാസഹോദരന്‍ ക്രൂരമായി അക്രമിച്ചു

കാസര്‍കോട്: (www.kasargodvartha.com 19.12.2014) 14 സെന്റ് സ്ഥലം മകനും ഭാര്യയ്ക്കും എഴുതിക്കൊടുക്കണമെന്ന് പറഞ്ഞ് ഗൃഹനാഥനെ മകന്റെ ഭാര്യാ സഹോദരന്‍ ക്രൂരമായി അക്രമിച്ചു പരിക്കേല്‍പിച്ചു. നാരമ്പാടിയിലെ എം. ഹസൈനാറിനെയാണ്  ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തടയാന്‍ ചെന്ന ഹസൈനാറിന്റെ ഭാര്യ ബീഫാത്വിമ (65) യെ തള്ളിയിട്ട് പരിക്കേല്‍പിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ നാരമ്പാടി ചര്‍ച്ചിനടുത്ത് താമസിക്കുന്ന ഹസൈനാറിന്റെ മകളുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇരുമ്പു വടി കൊണ്ട് ഹസൈനാറിന്റെ തലയ്ക്കും നെഞ്ചിനും കൈക്കും അടിച്ചു പരിക്കേല്‍പിക്കുകയായിരുന്നു.

കൂപ്പു തൊഴിലാളിയായിരുന്ന ഹസൈനാറിന്റെ പേരിലുള്ള 14 സെന്റ് സ്ഥലം ആവശ്യപ്പെട്ട് ഇതിന് മുമ്പും മകന്റെ ഭാര്യാ സഹോദരന്‍ ഹസൈനാറിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഗൃഹനാഥനെ 14 സെന്റ് സ്ഥലം ആവശ്യപ്പെട്ട് മകന്റെ ഭാര്യാസഹോദരന്‍ ക്രൂരമായി അക്രമിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia