കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു
Apr 5, 2013, 12:44 IST
കാസര്‍കോട്: കോളജ് വിദ്യാര്‍ത്ഥിനി കത്തെഴുതി വെച്ച് വീടുവിട്ടു. വിദ്യാനഗര്‍ ചാല ഹിദായത്ത് ഹൗസില്‍ പി.കെ യൂസുഫിന്റെ മകള്‍ ഷഹര്‍ബാനു (22) ആണ് വീടുവിട്ടത്. വിദ്യാനഗര്‍ ടാഗോര്‍ കോളജിലെ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ഷഹര്‍ബാനു വ്യാഴാഴ്ച രാവിലെ കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു.
വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പിതാവ് യൂസുഫ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷഹര്‍ബാനു പുസ്തകത്തില്‍ കത്തെഴുതി വെച്ചാണ് വീടുവിട്ടത്. ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവ് ബാംഗ്ലൂരില്‍ ഹോട്ടല്‍ ജോലിക്കാരനായ ഇസ്മാഈലുമായി പ്രണയത്തിലാണെന്നാണ് കത്തിലുള്ളത്.
ഇസ്മാഈല്‍ രാത്രി ഭാര്യയെ വിളിച്ച് ഷഹര്‍ബാനുവിനെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ കോളുകളെ പിന്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അന്വേഷണത്തിനായി പോലീസ് ബാഗ്ലൂരിലേക്ക് പോകും.
![]() |
| Sheharbanu |

Keywords: Missing, Student, College, Father, Hotel, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.