city-gold-ad-for-blogger

കോണ്‍ഗ്രസില്‍ വിമതര്‍ക്കെതിരായ നടപടി തുടരുന്നു; ജെയിംസ് പന്തമാക്കലിനെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28/10/2015) കോണ്‍ഗ്രസില്‍ വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരായ നടപടി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ കൂടുതല്‍ കര്‍ക്കശമാക്കി. നിരന്തരമായി അച്ചടക്ക ലംഘനം നടത്തുകയാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ പാര്‍ട്ടിയില്‍നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കി.

അച്ചടക്ക ലംഘനത്തെതുടര്‍ന്ന് ജെയിംസിനെ നേരത്തെ കോണ്‍ഗ്രസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം തുടരുന്ന സാഹചര്യത്തിലാണ് ജെയിംസിനെതിരെ കടുത്ത നടപടിയുണ്ടായത്. ചൊവ്വാഴ്ച കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസില്‍ വിമത പ്രവര്‍ത്തനം ഒരുവിധത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളില്‍ പലര്‍ക്കുമെതിരെ ഇതിനകം നടപടി എടുത്തുകഴിഞ്ഞു. ഇനിയും നടപടിക്ക് വിധേയരാകേണ്ടവരുടെ പട്ടിക കെ പി സി സിക്കു മുന്നില്‍ എത്തിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ വിമതര്‍ക്കെതിരായ നടപടി തുടരുന്നു; ജെയിംസ് പന്തമാക്കലിനെ 6 വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

Keywords: Party action, Congress, UDF, Kerala, Kasaragod, Election, VM Sudheeran, James Panthamakkal

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia