കാസർകോട്ടെ മൂന്ന് വിലേജ് ഓഫീസർമാർക്ക് പുരസ്കാരം; ചെറുവത്തൂർ മികച്ച ഓഫീസ്
Feb 24, 2022, 17:43 IST
കാസർകോട്: (www.kasargodvartha.com 24.02.2022) ലാൻഡ് റവന്യൂ, സർവെ, ദുരന്ത നിവാരണ വകുപ്പുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുള്ള 2021ലെ റവന്യൂ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കാസർകോടിന് അഭിമാനമായി മൂന്ന് പേർ.
ജില്ലയിലെ മികച്ച വിലേജ് ഓഫീസർമാരായി മുഹമ്മദ് ഹാരിസ് പി എ (കുഡ്ലു, നിലവിൽ കോയിപ്പാടി), ബിജു കെ വി (നീലേശ്വരം), ആനന്ദ് എം സെബാസ്റ്റ്യൻ (കാസർകോട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചെറുവത്തൂറിനെ മികച്ച വിലേജ് ഓഫീസായും തെരഞ്ഞെടുത്തു. റവന്യൂ ദിനമായ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.
നിലവിൽ ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ ആയതോടെ ജില്ലാ ഭരണകൂടവും ലാൻഡ് റവന്യൂ വകുപ്പും പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. പൊതുജനസേവനം, റീസർവേ, ആഡംബര കെട്ടിടനികുതി, റവന്യൂ റികവറി, കോവിഡ്, തെരഞ്ഞെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളും പരിഗണിച്ചു. ജില്ലയിലെ ജോലിഭാരം കൂടിയ കുഡ്ലു, ചെറുവത്തൂർ, കാസർകോട് ഗ്രൂപ് വിലേജ് ഓഫീസുകളിൽ രാപ്പകൽ അധ്വാനിച്ചത് ഓഫീസർമാർക്ക് തുണയായി.

Keywords: News, Kerala, Kasaragod, Award, Revenue, District, Village Office, Cheruvathur, Nileshwaram, Revenue Awards announced.
< !- START disable copy paste --> 