city-gold-ad-for-blogger

കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍

കാസര്‍കോട്: (www.kasargodvartha.com 15/10/2015) കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു. കോളജ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ പനി ബാധിച്ച് കാസര്‍കോട്ട വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ ബി വിഷ്ണു, ജുനൈദ, അഭിജിത്ത്, പി വിപിന്‍, റിന്റോ ഷര്‍ലോണ്‍, ആകാശ്, അഖില്‍ദേവ്, അക്ഷയ്, സ്വപ്‌നല്‍ ദേവ്, കെ ആര്‍ അരുണ്‍, ബിജില്‍, അമല്‍, അനല്‍ എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പനി അനുഭവപ്പെട്ടുതുടങ്ങിയത്. വൈകുന്നേരത്തോടെ 20 ഓളം വിദ്യാര്‍ത്ഥികള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി എത്തുകയായിരുന്നു. ഡെങ്കിപ്പനി അടക്കമുള്ള മാരകമായ സാംക്രമിക രോഗങ്ങള്‍ പലയിടങ്ങളിലും പടര്‍ന്നുപിടിക്കുകയാണ്. ജനറല്‍ ആശുപത്രിക്ക് പുറമെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രികളിലും മംഗളൂരുവിലെ ആശുപത്രികളിലും പനിബാധിച്ച് ചികിത്സതേടിയെത്തുന്നവരുടെ എണ്ണം പെരുകുകയാണ്.
കാസര്‍കോട്ട് വീണ്ടും ഡെങ്കിപ്പനി പടരുന്നു; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയില്‍

Keywords: Kasaragod, Kerala, Fever, Kerala, Dengue fever spreads, Students,

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia