city-gold-ad-for-blogger

ഉരുള്‍പൊട്ടല്‍; ക്രഷറിലേക്ക് ബി ജെ പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.09.2020) ഒരുനാടിനു തന്നെ ഭീഷണിയാകുന്ന കരിങ്കല്‍ ക്വാറിയും ക്രഷറും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ചീര്‍ക്കയത്തെ സ്വാകാര്യ ക്രഷര്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പുങ്ങംചാലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ചീര്‍ക്കയം ക്രഷറിന് മുന്നില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി ജെ പി മണ്ഡലം പ്രസിഡന്റ് സി വി സുരേഷ് ഉദ്ഘാടനം ചെയ്തു. മലയോരത്ത് ഉരുള്‍പൊട്ടലുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്രഷര്‍ എത്രയും പെട്ടന്ന് അടച്ചു പൂട്ടണമെന്നുംഏത് നിമിഷവും ദുരന്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന ചീര്‍ക്കയത്ത്ഒരു നിയന്ത്രണവുമില്ലാതെയാണ് വന്‍ സ്‌ഫോടനങ്ങള്‍ അരങ്ങേറുന്നത് എന്നും നാട്ടുകാരുടെ പ്രതിഷേധം ഉള്‍ക്കൊളാന്‍ മുതലാളിമാരും ഭരണാധികാരികളും തയ്യാറാവണമെന്നും സി വി സുരേഷ് പറഞ്ഞു.

ഉരുള്‍പൊട്ടല്‍; ക്രഷറിലേക്ക് ബി ജെ പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

ബി ജെ പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി മോഹനന്‍ അധ്യക്ഷത വഹിച്ചു.സുരേഷ് പറമ്പ സ്വാഗതവും കെ സുജിത്ത് നന്ദിയും പറഞ്ഞു. കെ സി ചന്ദ്രബാബു, ഷിജില്‍ കെ എസ്, അവിനാശ്, ജയഗോപാല്‍, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി

ക്രഷര്‍ അടച്ചു പൂട്ടുന്നത് വരെ ശക്തമായ സമരപരിപാടികളും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ബി ജെ പിയുടെ തീരുമാനം


Keywords: Kasaragod, Vellarikundu, Kerala, News, BJP, Protest, Conducted, Bjp protest conducted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia