city-gold-ad-for-blogger

അപകടാവസ്ഥയിലായ ഉടുമ്പന്തല അങ്കണവാടി കെട്ടിടം: സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഡി സി പി ഒയോട് റിപ്പോര്‍ട്ട് തേടി

തൃക്കരിപ്പൂർ: (www.kasargodvartha.com 15.09.2020) ചുമരിന് വിള്ളല്‍ വീണ് അപകടാവസ്ഥയിലായ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുമ്പന്തല അങ്കണവാടി സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍, അംഗം പി പി ശ്യാമളാ ദേവി എന്നിവര്‍ സന്ദര്‍ശിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഫൗസിയ അങ്കണവാടി അധ്യാപിക സുമതി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.

അപകടാവസ്ഥയിലായ ഉടുമ്പന്തല അങ്കണവാടി കെട്ടിടം: സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഡി സി പി ഒയോട് റിപ്പോര്‍ട്ട് തേടി

വളരെ അപകടാവസ്ഥയിലുള്ള ഇത്തരം അങ്കണവാടികളില്‍ കുട്ടികളെ നിലനിര്‍ത്താനാവില്ലെന്നും വലിയൊരു നഷ്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. വളരെ അശ്രദ്ധമായി കൈകാര്യം ചെയ്ത ഈ കെട്ടിടത്തിന്റെ നഷ്ടം ഈടാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡിസിപിഒയ്ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

  അപകടാവസ്ഥയിലായ ഉടുമ്പന്തല അങ്കണവാടി കെട്ടിടം: സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഡി സി പി ഒയോട് റിപ്പോര്‍ട്ട് തേടി

രണ്ട് വര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച അങ്കണവാടി കെട്ടിടമാണ് ഉടുമ്പന്തലയിലേത്. അങ്കണവാടിയുടെ ചുമരില്‍ അപകടകരമാകും വിധം വിധം വിള്ളല്‍ വീണിട്ടുണ്ട്. മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലുടെയും അങ്കണവാടിയുടെ ദുരവസ്ഥ അറിഞ്ഞാണ് ബാലവകാശ കമ്മീഷന്‍ നേരിട്ട് പരിശോധനയ്ക്ക് എത്തിയത്.
അപകടാവസ്ഥയിലായ ഉടുമ്പന്തല അങ്കണവാടി കെട്ടിടം: സംസ്ഥാന ബാലവകാശ കമ്മീഷന്‍ ഡി സി പി ഒയോട് റിപ്പോര്‍ട്ട് തേടി

Keywords: Kasaragod, Trikaripur, Kerala, News, Panchayath, Building, Child, Report, Endangered Udumbanthala Anganwadi Building: State Child Rights Commission seeks report from DCPO

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia