city-gold-ad-for-blogger

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം
കാസര്‍­കോട്: പ്ര­വാ­ച­ക പ്ര­കീര്‍­ത്തന­ങ്ങ­ളോ­ടെ നാ­ടെങ്ങും ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി­കള്‍ ന­ടന്നുവരുന്നു. ആഘോ­ഷ­ത്തോ­ട­നു­ബ­ന്ധിച്ച് മ­ധു­ര­പ­ലഹാ­ര വി­ത­രണം, ഘോ­ഷ­യാത്ര, ക­ലാ­പ­രി­പാ­ടി­കള്‍ എ­ന്നി­വയും സം­ഘ­ടി­പ്പി­ച്ചി­രുന്നു. പ­ള്ളി­ക­ളി­ലും, മ­ദ്ര­സ­ക­ളിലും പ്ര­ത്യേ­ക പ­രി­പാ­ടി­കളും സം­ഘ­ടി­പ്പി­ച്ചി­ട്ടുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ 30 ഓടെ നബിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. പ്രവാചക ജന്മദിനമായ 12ന് ആണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.

നെല്ലി­ക്കു­ന്ന് മു­ഹി­യു­ദ്ദീന്‍ ജ­മാഅ­ത്ത് ക­മ്മി­റ്റി­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ വ്യാ­ഴാഴ്­ച രാ­വി­ലെ കാസര്‍­കോ­ട് ന­ഗ­ര­ത്തില്‍ ഘോ­ഷ­യാ­ത്ര ന­ടന്നു. രാ­വി­ലെ എ­ട്ടു­മ­ണി­ക്കാ­രം­ഭിച്ച ഘോ­ഷ­യാ­ത്ര ബീച്ച്‌­റോ­ഡ്, എയര്‍­ലൈന്‍­സ് ജം­ഗ്ഷന്‍, ബാ­ങ്ക് റോഡ്, പ­ഴ­യ­ബസ് ­സ്റ്റാന്‍­ഡ് എ­ന്നി­വി­ട­ങ്ങ­ളിലൂ­ടെ  സ­ഞ്ച­രി­ച്ച് പ­ള്ളം വഴി നെല്ലി­ക്കു­ന്ന് അന്‍­വാ­റുല്‍ ഉ­ലൂം എ.യു.പി.സ്­കൂള്‍ പ­രി­സര­ത്ത് സ­മാ­പിച്ചു.

തു­ടര്‍­ന്ന് ജു­മാ­മ­സ്­ജി­ദ് അ­ങ്ക­ണ­ത്തില്‍ ജ­മാഅ­ത്ത് പ്ര­സിഡന്റ് ഹാ­ജി പൂ­നാ അ­ബ്ദു റ­ഹ്മാന്‍ പതാ­ക ഉ­യര്‍ത്തി. അ­ബ്ദു റ­ഹ്മാന്‍ ബാഖ­വി പ്രാര്‍­ത്ഥ­ന­യ്­ക്ക് നേ­തൃത്വം നല്‍കി. ബി.എ­സ്.അ­ബദു റ­ഹ്മാന്‍ മു­സ്ലി­യാര്‍, എന്‍.എ. നെല്ലി­ക്കു­ന്ന് എം.എല്‍.എ, ബി.കെ.ഖാദര്‍, ക­ട്ടപ്പ­ണി അ­ബ്ദുല്ല ഹാജി, എം.എ.മു­ഹമ്മ­ദ് കുഞ്ഞി, പു­തി­യപു­ര ശം­സു­ദ്ദീന്‍, അ­ബ്ബാ­സ് ബീഗം, എ.കെ.അ­ബൂ­ബ­ക്കര്‍ ഹാജി തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു.
അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

തള­ങ്ക­ര മാ­ലി­ക്­ദീ­നാര്‍ പ­ള്ളി കേ­ന്ദ്രീ­ക­രിച്ചും ന­ബിദിന ഘോ­ഷ­യാ­ത്ര ന­ടന്നു. ത­ള­ങ്ക­ര­യി­ലെ മ­ദ്ര­സ­യില്‍ നി­ന്നു­ള്ള കു­ട്ടി­കള്‍ ഘോ­ഷ­യാ­ത്ര­യില്‍ അണിനി­ര­ന്നു. ദീ­നാര്‍ ഐ­ക്യ­വേ­ദി സം­ഘ­ടി­പ്പി­ച്ച ന­ബി­ദിനാ­ഘോ­ഷ പ­രി­പാ­ടി മാ­ലി­ക് ദീ­നാര്‍ വലി­യ ജു­മാ­മ­സ്­ജി­ദ് ഖ­ത്തീ­ബ് അ­ബ്ദുല്‍ മ­ജീ­ദ് ബാഖ­വി ഉല്‍­ഘാട­നം ചെ­യ്തു. കെ. മ­ഹ്മൂദ് ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഇ.എം.മു­ഹമ്മ­ദ് കു­ഞ്ഞി ഹാ­ജി, മുക്രി ഇ­ബ്രാഹിം ഹാജി, സു­ലൈ­മാന്‍ ഹാ­ജി ബാ­ങ്കോ­ട് , പി.എ.ഹു­സൈന്‍, ശം­സു ഗോളി, കെ.എം.അ­ബ്ദുല്ല, പി.എ.നി­സാര്‍, ഹ­മീ­ദ് റെഡ്‌­റോ­സ് പ്ര­സം­ഗിച്ചു. ഇ.കെ. അ­ബ്ദുല്ല സ്വാ­ഗ­ത­വും, കെ.എ­സ്.അന്‍­വര്‍ സാ­ദ­ത്ത് ന­ന്ദിയും പ­റഞ്ഞു.

ഗ­സാ­ലി നഗര്‍, താ­യ­ല­ങ്ങാടി, തെ­രു­വ­ത്ത്,പ­ള്ളി­ക്കാല്‍, ഫോര്‍­ട് റോഡ്, അ­ണ­ങ്കൂര്‍, നു­ള്ളി­പ്പാ­ടി എ­ന്നി­വി­ട­ങ്ങ­ളിലും ന­ബി­ദി­ന­ഘോ­ഷ­യാ­ത്ര­കള്‍ ന­ടന്നു. തെ­രുവ­ത്ത് അ­ന്ന­ദാ­നവും ഉ­ണ്ടാ­യി­രുന്നു. നാ­യ­ന്മാര്‍­മൂ­ല, മൊ­ഗ്രാല്‍ പു­ത്തൂര്‍, ച­ട്ട­ഞ്ചാല്‍, ചെര്‍ക്ക­ള, പൊവ്വല്‍, ബ­ദി­യ­ഡു­ക്ക തുട­ങ്ങി നാ­നാ­ഭാ­ഗ­ങ്ങ­ളിലും ന­ബിദിന ഘോ­ഷ­യാ­ത്ര­കള്‍ സം­ഘ­ടി­പ്പി­ച്ചി­രു­ന്നു.

ചെ­മ്മ­നാ­ട് പുതി­യ പ­ള്ളി സ­ബീ­ലു റ­ഷാ­ദ് സെ­ക്കന്‍ഡ­റി മ­ദ്ര­സ­യി­ലെ കു­ട്ടി­ക­ളു­ടെ ന­ബിദി­ന റാ­ലിയും ആ­കര്‍­ഷ­ക­മായി. പ്ര­ധാനാ­ധ്യാ­പ­കന്‍ സെ­യ്­ദല­വി മൗല­വി നേ­തൃത്വം നല്‍കി.

വിവി­ധ ക്ല­ബു­ക­ളു­ടെ­യും, പള്ളി- മദ്ര­സ ക­മ്മി­റ്റി­ക­ളു­ടെയും ആ­ഭി­മു­ഖ്യ­ത്തില്‍ നടന്ന മധു­ര പ­ല­ഹാ­ര- പാനീ­യ വി­ത­ര­ണം മ­ത­സൗ­ഹാര്‍­ദവും മാന­വ­മൈ­ത്രിയും വി­ളി­ച്ചോ­തു­ന്നത­ായി. നെല്ലി­ക്കു­ന്ന് നു­ബ്ദ­ത്തില്‍ ഉലൂം മ­ദ്ര­സ­യു­ടെ ആ­ഭി­മു­ഖ്യ­ത്തില്‍ ന­ട­ന്ന പ­രി­പാ­ടി­യില്‍ പ­ള്ളി­ക്ക­മ്മി­റ്റി പ്ര­സിഡന്റ് കെ.ബി. മ­ഹ­മൂ­ദ് പതാ­ക ഉ­യര്‍ത്തി.

വാ­ഹ­ന യാ­ത്ര­ക്കാര്‍­ക്കും, വ­ഴി­യാ­ത്ര­ക്കാര്‍ക്കും മ­ധു­ര­പ­ല­ഹാ­ര­ങ്ങള്‍ വി­തര­ണം ചെ­യ്യാന്‍ പ്ര­വര്‍­ത്ത­കര്‍ വലി­യ ഉ­ത്സാ­ഹം പ്ര­ക­ടി­പ്പിച്ചു. സ­മാ­ധാ­ന­പ­ര­മാ­യും, അ­ച്ച­ട­ക്ക­ത്തോ­ടെയും ന­ടന്ന ഘോ­ഷ­യാ­ത്ര­കള്‍ കാ­ഴ്­ച­ക്കാ­രില്‍ ആന­ന്ദം പ­കര്‍ന്നു.

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

അത്യാ­ഹ്ലാ­ദ­പൂര്‍­വം നാ­ടെ­ങ്ങും ന­ബി­ദിനാ­ഘോ­ഷം

മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് നബീദിനം ആഘോഷിച്ചു

മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെയും മീലാദ് ശരീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര മൗലീദ് പാരായണം തുടങ്ങിയവ നടത്തി. ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്വീബ് മുഹമ്മദ് ഹനീഫ് നിസാമി ഉദാഘാടനം ചെയ്തു.

പി.എം. ഗഫൂര്‍ ഹാജി, സലാം ഫൈസി പേരാല്, യു. ഉസ്മാന്‍ ഹാജി, മാഹിന്‍ കുന്നില്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, സിദ്ദീഖ് ബേക്കല്‍, ഹംസു മേനത്ത്, ആബിദ് നുനു, അബ്ദുല്ല ഹാജി അല്‍ അമാന്‍, അബ്ദുല്ല പെരുമ്പട്ട, സി.എം. ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസ വിദ്രാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ നടക്കും. കല്ലങ്കൈ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം, റഹ്മാനിയ മസ്ജിദ് കമ്മിറ്റി എന്നിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.

Photos: Zubair Pallickal & Niyas Chemnad

Keywords: Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia