അത്യാഹ്ലാദപൂര്‍വം നാടെങ്ങും നബിദിനാഘോഷം
Jan 24, 2013, 21:49 IST
കാസര്‍കോട്: പ്രവാചക പ്രകീര്‍ത്തനങ്ങളോടെ നാടെങ്ങും നബിദിനാഘോഷ പരിപാടികള്‍ നടന്നുവരുന്നു. ആഘോഷത്തോടനുബന്ധിച്ച് മധുരപലഹാര വിതരണം, ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. പള്ളികളിലും, മദ്രസകളിലും പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ തന്നെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായിരുന്നു. റബീഉല്‍ 30 ഓടെ നബിദിനാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും. പ്രവാചക ജന്മദിനമായ 12ന് ആണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.
നെല്ലിക്കുന്ന് മുഹിയുദ്ദീന് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ ഘോഷയാത്ര നടന്നു. രാവിലെ എട്ടുമണിക്കാരംഭിച്ച ഘോഷയാത്ര ബീച്ച്റോഡ്, എയര്‍ലൈന്‍സ് ജംഗ്ഷന്, ബാങ്ക് റോഡ്, പഴയബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പള്ളം വഴി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്കൂള്‍ പരിസരത്ത് സമാപിച്ചു.
തുടര്‍ന്ന് ജുമാമസ്ജിദ് അങ്കണത്തില്‍ ജമാഅത്ത് പ്രസിഡന്റ് ഹാജി പൂനാ അബ്ദു റഹ്മാന് പതാക ഉയര്‍ത്തി. അബ്ദു റഹ്മാന് ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. ബി.എസ്.അബദു റഹ്മാന് മുസ്ലിയാര്, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ബി.കെ.ഖാദര്‍, കട്ടപ്പണി അബ്ദുല്ല ഹാജി, എം.എ.മുഹമ്മദ് കുഞ്ഞി, പുതിയപുര ശംസുദ്ദീന്‍, അബ്ബാസ് ബീഗം, എ.കെ.അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
തളങ്കര മാലിക്ദീനാര്‍ പള്ളി കേന്ദ്രീകരിച്ചും നബിദിന ഘോഷയാത്ര നടന്നു. തളങ്കരയിലെ മദ്രസയില്‍ നിന്നുള്ള കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നു. ദീനാര്‍ ഐക്യവേദി സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉല്‍ഘാടനം ചെയ്തു. കെ. മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. ഇ.എം.മുഹമ്മദ് കുഞ്ഞി ഹാജി, മുക്രി ഇബ്രാഹിം ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട് , പി.എ.ഹുസൈന്, ശംസു ഗോളി, കെ.എം.അബ്ദുല്ല, പി.എ.നിസാര്‍, ഹമീദ് റെഡ്റോസ് പ്രസംഗിച്ചു. ഇ.കെ. അബ്ദുല്ല സ്വാഗതവും, കെ.എസ്.അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.
ഗസാലി നഗര്‍, തായലങ്ങാടി, തെരുവത്ത്,പള്ളിക്കാല്‍, ഫോര്‍ട് റോഡ്, അണങ്കൂര്‍, നുള്ളിപ്പാടി എന്നിവിടങ്ങളിലും നബിദിനഘോഷയാത്രകള്‍ നടന്നു. തെരുവത്ത് അന്നദാനവും ഉണ്ടായിരുന്നു. നായന്മാര്മൂല, മൊഗ്രാല്‍ പുത്തൂര്‍, ചട്ടഞ്ചാല്‍, ചെര്‍ക്കള, പൊവ്വല്‍, ബദിയഡുക്ക തുടങ്ങി നാനാഭാഗങ്ങളിലും നബിദിന ഘോഷയാത്രകള്‍ സംഘടിപ്പിച്ചിരുന്നു.
ചെമ്മനാട് പുതിയ പള്ളി സബീലു റഷാദ് സെക്കന്‍ഡറി മദ്രസയിലെ കുട്ടികളുടെ നബിദിന റാലിയും ആകര്‍ഷകമായി. പ്രധാനാധ്യാപകന് സെയ്ദലവി മൗലവി നേതൃത്വം നല്കി.
വിവിധ ക്ലബുകളുടെയും, പള്ളി- മദ്രസ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടന്ന മധുര പലഹാര- പാനീയ വിതരണം മതസൗഹാര്‍ദവും മാനവമൈത്രിയും വിളിച്ചോതുന്നതായി. നെല്ലിക്കുന്ന് നുബ്ദത്തില് ഉലൂം മദ്രസയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പള്ളിക്കമ്മിറ്റി പ്രസിഡന്റ് കെ.ബി. മഹമൂദ് പതാക ഉയര്‍ത്തി.
വാഹന യാത്രക്കാര്‍ക്കും, വഴിയാത്രക്കാര്‍ക്കും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ പ്രവര്‍ത്തകര്‍ വലിയ ഉത്സാഹം പ്രകടിപ്പിച്ചു. സമാധാനപരമായും, അച്ചടക്കത്തോടെയും നടന്ന ഘോഷയാത്രകള്‍ കാഴ്ചക്കാരില്‍ ആനന്ദം പകര്‍ന്നു.
മൊഗ്രാല്‍ പുത്തൂര്‍ ജമാഅത്ത് നബീദിനം ആഘോഷിച്ചു
മൊഗ്രാല്‍ പുത്തൂര്‍: കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റിയുടെയും മീലാദ് ശരീഫ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര മൗലീദ് പാരായണം തുടങ്ങിയവ നടത്തി. ജമാഅത്ത് പ്രസിഡന്റ് മുബാറക് അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി. ഖത്വീബ് മുഹമ്മദ് ഹനീഫ് നിസാമി ഉദാഘാടനം ചെയ്തു.
പി.എം. ഗഫൂര്‍ ഹാജി, സലാം ഫൈസി പേരാല്‍, യു. ഉസ്മാന് ഹാജി, മാഹിന്‍ കുന്നില്‍, കെ.എച്ച്. ഇഖ്ബാല്‍ ഹാജി, സിദ്ദീഖ് ബേക്കല്‍, ഹംസു മേനത്ത്, ആബിദ് നുനു, അബ്ദുല്ല ഹാജി അല്‍ അമാന്‍, അബ്ദുല്ല പെരുമ്പട്ട, സി.എം. ഉസ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കുന്നില്‍ സിറാജുല്‍ ഉലൂം മദ്രസ വിദ്രാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും മീലാദ് ഫെസ്റ്റ് ഫെബ്രുവരി ഒമ്പത്, 10, 11 തീയതികളില്‍ നടക്കും. കല്ലങ്കൈ അന്‍സാറുല്‍ മുസ്ലിമീന് സംഘം, റഹ്മാനിയ മസ്ജിദ് കമ്മിറ്റി എന്നിയുടെ നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്കി.
Photos: Zubair Pallickal & Niyas Chemnad
Keywords: Nabidinam, Carnival, Kasaragod, Celebration, Masjid, Madrasa, Nellikunnu, Committee, Busstand, Thalangara, Malik deenar, Kerala.