city-gold-ad-for-blogger

സുരേഷ് യാത്രയായത് ഗൃഹപ്രവേശനം നടത്താന്‍ കഴിയാതെ

ഉപ്പള: (www.kasargodvartha.com 20.12.2014) മഞ്ചേശ്വരം ജംഗ്ഷനില്‍ മീന്‍ ലോറിയിടിച്ച് മരിച്ച ഉപ്പള ഹിദായത്ത് നഗര്‍ പച്ചിലമ്പാറ ഹരിജന്‍ കോളനിയിലെ സുരേഷ് യാത്രയായത് തന്റെ വര്‍ഷങ്ങളായുള്ള വീടെന്ന സ്വപ്‌നം ബാക്കി നിര്‍ത്തി.

ഈമാസം അവസാനം വീടിന്റെ ഗൃഹപ്രവേശനം നടത്താനാണ് തീരുമാനിച്ചിരുന്നത്. പച്ചിലമ്പാറ കോളനിയില്‍ പഞ്ചായത്തിന്റെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുള്ള തുക ഉപയോഗിച്ചാണ് സുരേഷ് വീട് നിര്‍മ്മിച്ചു വന്നത്. മുമ്പ് വയനാട്ടിലായിരുന്ന സുരേഷും കുടുംബവും 25 വര്‍ഷം മുമ്പാണ് ഉപ്പളയിലെത്തി സ്ഥിരതാമസമാക്കിയത്. ഭാര്യ പ്രജിതയും മാതാവ് കാവേരിക്കും മക്കളായ മംഗല്‍പാടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി സുപ്രിയേഷിനും നാല് വയസ്സുള്ള വിവിനേഷിനുമൊപ്പമാണ് താമസിക്കുന്നത്.

പറക്കമുറ്റാത്ത രണ്ട് കുട്ടികളും കുടുംബവും സുരേഷിന്റെ മരണത്തോടെ അനാഥരായിരിക്കുകയാണ്. സുരേഷിന്റെ ജോലികൊണ്ടാണ് കുടുംബം കഴിഞ്ഞുവന്നത്. ഏക സഹോദരി സുഭദ്രയെ കോയമ്പത്തൂരില്‍ വിവാഹം ചെയ്തശേഷമാണ് സുരേഷ് സ്വന്തമായി വീട് പണി തുടങ്ങിയത്. വീട് പൂര്‍ത്തിയാകും മുമ്പാണ് യുവാവിനെ മരണം തട്ടിയെടുത്തത്. സുരേഷ് യാത്രയായത് ഗൃഹപ്രവേശനം നടത്താന്‍ കഴിയാതെ
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
സൈനിക മേധാവിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകള്‍ ശവപറമ്പാകും: താലിബാന്‍
Keywords:  Uppala, kasaragod, Kerala, House, Lorry Accident, Hit, Manjeshwaram, Died, Uppala Hidayath Nagar, Suresh, Suresh no more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia