city-gold-ad-for-blogger

സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാസമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ ചെര്‍ക്കളയില്‍

കാസര്‍കോട്: (www.kasargodvartha.com 05.01.2015) സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാസമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ ചെര്‍ക്കളയില്‍ സജ്ജമാക്കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും. 'മഹല്ലുകള്‍ ഉണരുക, മൗലികതയിലേക്ക് മടങ്ങുക' എന്ന സന്ദേശം ഉയര്‍ത്തിയാണ് സമ്മേളനം നടക്കുന്നത്.

വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് എട്ടിന് രാവിലെ 9.15ന് സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം നടക്കുന്ന സെമിനാറില്‍ പ്രമുഖര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ക്യാമ്പില്‍ 3,000 പ്രതിനിധികള്‍ പങ്കെടുക്കും.

പത്തിന് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല സുവനീര്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഒമ്പതിന് വൈകിട്ട് നാലിന് സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് സൈനുല്‍ ഉലമ ചെറുശേരി സൈനുദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. അബ്ദുസമദ് സമദാനി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തില്‍ 50,000 പേര്‍ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജിയെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ചെര്‍ക്കളം അബ്ദുല്ല, പി.ബി. അബ്ദുര്‍ റസാഖ് എംഎല്‍എ, ടി കെ പൂക്കോയ തങ്ങള്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, ഇബ്രാഹിം മുണ്ട്യത്തട്ക്ക എന്നിവര്‍ പങ്കെടുത്തു.


ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാസമ്മേളനം എട്ട്, ഒമ്പത് തീയതികളില്‍ ചെര്‍ക്കളയില്‍

Also Read: 

Keywords: SMF, Sunni Mahal Federation, District Conference, Cherkkala, Kasaragod, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia