city-gold-ad-for-blogger

സി പി എം അജാനൂര്‍ ലോക്കല്‍ സമ്മേളനം കാട്ടുകുളങ്ങര പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2017) സിപിഎം അജാനൂര്‍ ലോക്കല്‍ സമ്മേളനം കാട്ടുക്കുളങ്ങര ബ്രാഞ്ച് പ്രതിനിധികള്‍ ബഹിഷ്‌ക്കരിച്ചു. ബ്രാഞ്ചില്‍ നിന്നും മൂന്ന് പേരെയാണ് ലോക്കല്‍ സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുത്തത്. വര്‍ഷങ്ങളായി കാട്ടുകുളങ്ങരയിലെ പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിക്കുന്ന  ആവശ്യങ്ങള്‍ നേതൃത്വം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിനിധികള്‍ സമ്മേളനം ബഹിഷ്‌ക്കരിച്ചത്. സമ്മേളന ബഹിഷ്‌കരണം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ബിജെപി, കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കാട്ടുകുളങ്ങരയില്‍ എതിരാളികളുടെ അക്രമങ്ങളെ അതിജീവിച്ചാണ് തങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എന്നാല്‍ അക്രമങ്ങളുണ്ടാകുമ്പോള്‍ ആവശ്യമായ സംരക്ഷണം നല്‍കാന്‍ നേതൃത്വം തയ്യാറാകുന്നില്ലെന്നും ഇവിടുത്തെ പാര്‍ട്ടി അംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മൂലക്കണ്ടം കോളനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലും സിപിഎം പ്രവര്‍ത്തകരുടെ വീടും വാഹനങ്ങളും തകര്‍ത്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കാതെ അക്രമികളോട് മൃദുസമീപനമായിരുന്നു നേതൃത്വം കൈക്കൊണ്ടതെന്നും ഇത്തരം നടപടികളില്‍ നേതൃത്വത്തെ വിമര്‍ശിക്കുന്നതുകൊണ്ട് ശത്രുതാപരമായ നിലപാടാണ് കാട്ടുക്കുളങ്ങരയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു.
സി പി എം അജാനൂര്‍ ലോക്കല്‍ സമ്മേളനം കാട്ടുകുളങ്ങര പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു


Keywords:  Kasaragod, Kerala, news, Kanhangad, Conference, Kattukulangara Representatives boycott CPM Ajanur Local Conference

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia