city-gold-ad-for-blogger

സാമൂഹ്യ രംഗത്ത് യുവാക്കള്‍ കയ്യൊപ്പ് ചാര്‍ത്തണം: പി രാഘവന്‍

കാസര്‍കോട്: (www.kasargodvartha.com 30.05.2016) സാമൂഹ്യപരമായ പ്രശ്‌നങ്ങളില്‍ സദാ ഇടപെട്ട് കൊണ്ട് നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചാലകശക്തിയായി മാറാന്‍ യുവാക്കള്‍ക്ക് കഴിയണമെന്നും ഇക്കാര്യത്തില്‍ ജെ സി ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും മുന്‍ എം എല്‍ എ പി രാഘവന്‍ അഭിപ്രായപ്പെട്ടു. ജെ സി ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി കാസര്‍കോട്ട് നടന്ന മേഖലാതല പ്രസംഗ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ വൈസ് പ്രസിഡണ്ട് സി കെ ആസിഫ് അധ്യക്ഷത വഹിച്ചു.

പരിശീലകരായ സലാം പാലക്കാട്, സൈജു അഗസ്റ്റിന്‍, വിജിനി സൂരജ്, മേഖലാ ഡയറക്ടര്‍ അബ്ദുല്‍ റഫീഖ് എം എ, എ കുമാരവേല്‍, നഫീസത്ത് ഷിഫാനി, പ്രസാദ് എം എന്‍, മുസ്ഹബ് ചെമ്മനാട്, കെ വി അഭിലാഷ്, പി രാജേന്ദ്രന്‍, റംസാദ് അബ്ദുല്ല, സി കെ അജിത് കുമാര്‍, എ എ ഇല്യാസ്, എന്‍ എ ആസിഫ്, പി ഭരതന്‍, എ കെ ശ്യാംപ്രസാദ്, ഉമറുല്‍ ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദ് സ്വാഗതവും പ്രോഗ്രാം ഡയറക്ടര്‍ കെ ബി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

സാമൂഹ്യ രംഗത്ത് യുവാക്കള്‍ കയ്യൊപ്പ് ചാര്‍ത്തണം: പി രാഘവന്‍

Keywords: Kasaragod, Youth, JCI, Inauguration, Social Issues, P Raghavan, Training Camp, Coaches, Conclusion Conference, Tributes, Vice President.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia