city-gold-ad-for-blogger

സര്‍ക്കാര്‍ ടെണ്ടറുകള്‍ ക്ഷണിച്ചു

സര്‍ക്കാര്‍ ടെണ്ടറുകള്‍ ക്ഷണിച്ചു
ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ.പോളിടെക്‌നിക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഹീറ്റ് എഞ്ചിന്‍ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 30 രാവിലെ 11ന് മുന്‍പ് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കണം. ടെണ്ടര്‍ ഫോമിന്റെ വില 315 രൂപയാണ്. തപാലില്‍ ഫോം ലഭിക്കേണ്ടവര്‍ തുക മണി ഓര്‍ഡറായി 36 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം രേഖപ്പെടുത്തി കവര്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: 0467-2234020.

മത്സ്യഫെഡ് ക്വട്ടേഷന്‍ ക്ഷണിച്ചു

കസബ ഫിഷറീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ജില്ലാ ഓഫീസിലേക്ക് ഓഫീസ് സാമഗ്രികള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് ഉപകരണങ്ങള്‍ക്കുള്ള ക്വട്ടേഷന്‍ ജൂണ്‍ 27നും ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള ക്വട്ടേഷന്‍ 28നും വൈകിയിട്ട് 3 മണിക്ക് മുമ്പായി മത്സ്യഫെഡ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04994-230176.

പോളിടെക്‌നിക്ക് ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക്ക് ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജൂലൈ 27 രാവിലെ 11ന് മുമ്പ് പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളിന് ലഭിക്കണം. ടെണ്ടര്‍ ഫോം ആവശ്യമുള്ളവര്‍ 630 രൂപ അടച്ച് അവ നേരിട്ടോ തപാലിലോ വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672-234020 എന്ന നമ്പറില്‍ ബന്ധപ്പെടാം.


കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളിലേക്ക് അഞ്ച് ജനറല്‍ കര്‍ട്ടനുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മുദ്രവച്ച കവറില്‍ ജൂണ്‍ 25ന് മുമ്പായി കളക്ടറേറ്റില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ കളക്ടറേറ്റില്‍ നിന്ന് ലഭിക്കും.

Keywords: Tender, Called, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia