city-gold-ad-for-blogger

സമാവായം പാളി: എം.എസ്.എഫ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പ്

സമാവായം പാളി: എം.എസ്.എഫ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പ്
Samsudeen
സമാവായം പാളി: എം.എസ്.എഫ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പ്
Aabid
കാസര്‍കോട്: ജില്ലാ മുസ്ലിംലീഗ് നേതൃത്വത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ പശ്ചാത്തലത്തില്‍ നടന്ന എം.എസ്.എഫ് ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. ഔദ്യോഗീക പാനലിനെതിരെ റിബലുകള്‍ രംഗത്തുവന്നതോടെയാണ് പാര്‍ട്ടി നേതൃത്വം സമവായ ചര്‍ച്ച നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. സമവായ നിര്‍ദ്ദേശങ്ങള്‍ റിബലുകള്‍ തള്ളിയതോടെ വോട്ടെടുപ്പ് നടത്താന്‍ നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

വാശിയേറിയ വോട്ടെടുപ്പില്‍ ശംസുദ്ദീന്‍ കിന്നിങ്കാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശംസുദ്ദീന് 51 വോട്ടുകള്‍ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളി റൗഫ് ബാവിക്കരയ്ക്ക് 34 വോട്ടുകളാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായി ആബിദ് ആറങ്കാടി തെരഞ്ഞെടുക്കപ്പെട്ടു. ഹാശിം ബംബ്രാണിയെയാണ് ആബിദ് തോല്‍പ്പിച്ചത്. 

സമാവായം പാളി: എം.എസ്.എഫ് കമ്മിറ്റിയിലേക്കും വോട്ടെടുപ്പ്
Rahman
ആബിദിന് 45 വോട്ടും ഹാശിമിന് 42 വോട്ടും ലഭിച്ചു. ട്രഷര്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗോള്‍ഡന്‍ റഹ്മാന്‍ വിജയിച്ചു. മുഹമ്മദ് മണിയനൊടിയെയാണ് തോല്‍പ്പിച്ചത്. റഹ്മാന് 46 വോട്ടും, മുഹമ്മദിന് 40 വോട്ടും ലഭിച്ചു. മറ്റു ഭാരവാഹികള്‍ മുഹമ്മദ് മണിയനൊടി, മനാഫ് എടനീര്‍, ഉസാം പള്ളങ്കോട്(വൈസ് പ്രസിഡന്റുമാര്‍). ആസിഫ് അലി കന്തല്‍, മൂസാ ബാസിത്, റസാഖ് ചാപ്പാ(ജോ.സെക്രട്ടറിമാര്‍). ലീഗ് ജില്ലാ ജെയിന്റ് സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, റിട്ടേണിംഗ് ഓഫീസര്‍ സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു.



Keywords: Kasaragod, MSF, Committee election, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia