city-gold-ad-for-blogger

സമസ്തയുടെ റാലിക്കെതിരെ കേസെടുത്ത സഭവം: പോലീസ് സംഘ പരിവാറിന് കൂട്ടുപിടിക്കുന്നു: എം എസ് എഫ്

കാഞ്ഞങ്ങാട്:  (www.kasargodvartha.com 21/11/2016) മതേതര സംസ്‌കാരം തകിടം മറിച്ച് രാജ്യത്ത് നടപ്പിലാക്കുന്ന ഏക സിവില്‍കോഡിനെതിരെ സമസ്തയുടെ നേത്രത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന പ്രകടനത്തിന് പോലീസ് കേസെടുത്ത സഭവം കാഞ്ഞങ്ങാട് പോലീസ് സംഘപരിവാറിന് ചൂട്ട പിടിക്കുന്നതിനു തുല്യമാണെന്ന് എം എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രണി ആരോപിച്ചു.

ദിവസവും 100 കണക്കിനു പ്രകടനങ്ങള്‍ ടൗണില്‍ നടക്കുമ്പോള്‍ ഏക സിവില്‍കോഡിനെതിരെ സമസ്തയുടെ നേത്രത്വത്തില്‍ നടത്തിയ പ്രകടനത്തിന് മാത്രം കേസെടുത്തത് ജനാതിപത്യ കേരളത്തിന് അപമാനമാണെന്നും ഹാഷിം പറഞ്ഞു. ഇങ്ങനെ തോന്നിയപോലെ കേസെടുക്കാനാണ് പോലീസ് ഭാവമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നഗരം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ധേഹം പ്രസ്താവനയില്‍ പറഞ്ഞു.

സമസ്തയുടെ റാലിക്കെതിരെ കേസെടുത്ത സഭവം: പോലീസ് സംഘ പരിവാറിന് കൂട്ടുപിടിക്കുന്നു: എം എസ് എഫ്


Keywords: Kasaragod, Samastha, rally, Kanhangad, Police, case, MSF, Uniform Civil code,  Criticizes police.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia