city-gold-ad-for-blogger

സമസ്തയുടെ നയങ്ങള്‍ സജീവമാക്കുന്നത് എസ്.എം.എഫ്: ചെറുശ്ശേരി

ചെര്‍ക്കള: (www.kasargodvartha.com 09/01/2015) സമൂഹത്തെ സമുദ്ധരിക്കാന്‍ ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുനില്‍ക്കല്‍ അനിവാര്യമാണെന്നും പ്രവാചക വചനം ഇത് നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ പ്രസ്താവിച്ചു.

കാലാകാലങ്ങളില്‍ വ്യത്യസ്ത ചിന്താ ധാരകളും തര്‍ക്കങ്ങളും സമൂഹത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായി വരുന്നുണ്ട്. മുന്‍ഗാമികളെ നന്നാക്കിയ മതത്തിന്റെ മാര്‍ഗ്ഗം പിന്തുടര്‍ന്ന് പിന്‍ഗാമികളെ സജ്ജമാക്കാന്‍ മഹല്ല് നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു.

ചെര്‍ക്കളയില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച എസ്.എം.എഫ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലഅധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിനെ ആദരിച്ചു.

ജനറല്‍ സെക്രട്ടറി പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. സ്വാഗതം പറഞ്ഞു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, പൈവളിഗെ അബ്ദുല്‍ ഖാദര്‍മുസ്‌ല്യാര്‍, എം.എ. ഖാസിം മുസ്‌ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി, എം.സി. ഖമറുദ്ദീന്‍, അഹമ്മദ് മുസ്‌ല്യര്‍ ചെര്‍ക്കള, ഇബ്രാഹിം മുണ്ട്യത്തടുക്ക, മുബാറക്ക് ഹസൈനാര്‍ ഹാജി, സോളാര്‍ കുഞ്ഞഹമ്മദ്ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ദാവൂദ് ചിത്താരി, മഹമൂദ് ചെങ്കള, ഇബ്രാഹിം ഫൈസിജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, താജുദ്ദീന്‍ ചെമ്പിരിക്ക, ഡോ.മുഹമ്മദ് സലീം നദ്‌വി, റഹ്മാന്‍ മുട്ടുന്തല, ലണ്ടന്‍ മുഹമ്മദ്ഹാജി, എ.ഹമീദ്ഹാജി, പട്ടുവം മൊയ്തീന്‍കുട്ടിഹാജി,  കണ്ണൂര്‍ അബ്ദുല്ല, അബൂബക്കര്‍ പാറപ്പള്ളി സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
സമസ്തയുടെ നയങ്ങള്‍ സജീവമാക്കുന്നത് എസ്.എം.എഫ്: ചെറുശ്ശേരി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia