city-gold-ad-for-blogger

'സം­ഗീതം ജാതി മത വര്‍ഗ വ്യത്യാ­സ­ങ്ങ­ള്‍ക്കപ്പുറം മനുഷ്യ മന­സു­കളെ ഒ­ന്നി­പ്പി­ക്കും'

'സം­ഗീതം ജാതി മത വര്‍ഗ വ്യത്യാ­സ­ങ്ങ­ള്‍ക്കപ്പുറം മനുഷ്യ മന­സു­കളെ ഒ­ന്നി­പ്പി­ക്കും'

കാസര്‍കോട്: കല­യുടെ ഏറ്റവും ഉദാ­ത്ത­മായ ഭാവ­മാണ് സംഗീ­ത­മെന്നും അത് പഠി­ക്കു­ക­യല്ല ആസ്വ­ദി­ക്കാ­നുള്ള ഒരു മന­സാണ് വേണ്ട­തെന്നും അത് നേടാനായാല്‍ ജാതി, മത, വര്‍ഗ, ഭാഷാ വ്യത്യാസ­ങ്ങള്‍ മറന്ന് മന­സു­കള്‍ ഒന്നി­ക്കു­മെന്നും സംഗീത നിരൂ­പ­കനും ആസ്വാ­ദ­ക­നു­മായ കെ രമേഷ് ബാബു പറ­ഞ്ഞു. റഫി മഹ­ലില്‍ എ എസ് മുഹ­മ്മദ് കുഞ്ഞി­യുടെ സംഗീതം തന്നെ ജീവിതം എന്ന പുസ്തക ചര്‍ച്ച­യില്‍ വിഷ­യ­മ­വ­ത­രി­പ്പിച്ചു കൊണ്ട് സംസാ­രി­ക്കു­ക­യാ­യി­രുന്നു അദ്ദേ­ഹം.

സംഗീതം ഉള്‍ക്കൊ­ള്ളാ­നാ­വുന്ന ഒരു മന­സിനെ ഇത്തരം ഒരു പുസ്തകം രചിക്കാ­നാവൂ. സംഗീതത്തിന് ജീവി­തം സമര്‍പ്പിച്ച വ്യക്തി­ക­ളി­ലൂടെ സംഗീ­ത­ത്തിന്റെ അഗാ­ധ­ത­ല­ങ്ങളെ തൊടാന്‍ ഈ കൃതി ശ്രമി­ക്കു­ന്നു­ണ്ടെന്നും അദ്ദേഹം പറഞ്ഞു.

തള­ങ്കര റഫി ആര്‍ട്‌സ് & കള്‍ച്ചര്‍ സെന്റര്‍ ഒരു­ക്കിയ ചട­ങ്ങില്‍ പി. എസ് ഹമീദ് അദ്ധ്യ­ക്ഷത വഹി­ച്ചു. പി. കെ സത്താര്‍ സ്വാഗതം പറ­ഞ്ഞു. ബി.എ­സ്. മഹ­മൂ­ദ്, എരി­യാല്‍ ശെരീ­ഫ്, റഹ്മത്ത് മുഹ­മ്മദ്, സി. പി. മാഹിന്‍, മുഹ­മ്മദ് ശെരീ­ഫ്, താജു­ദ്ദീന്‍ ബാങ്കോട്, ടി.എം.എ റഹ്മാന്‍, എ.എസ് മുഹ­മ്മദ്കുഞ്ഞി തുട­ങ്ങി­യ­വര്‍ സംസാ­രി­ച്ചു. പ്രശസ്ത ഹിന്ദി സിനിമാ രച­യി­താവ് യാഷ് ചോപ്ര­യുടെ നിര്യാ­ണ­ത്തില്‍ യോഗം അനു­ശോ­ചി­ച്ചു.

Keywords: Kasaragod, Music and harmony, K. Ramesh Babu, Rafi, K.S Mohammed Kunhi, Thalangara, Rafi arts and culture centre.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia