city-gold-ad-for-blogger

വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു; മോഷ്ടാക്കൾ രകഷപ്പെട്ടു

മഞ്ചേശ്വരം: (www.kasargodvartha.com 21.04.2014) ഉറങ്ങികിടക്കുകയായിരുന്ന വിട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു. പൊട്ടിച്ചമാലയുടെ ഒരു കഷ്ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ബായാര്‍ ബോളങ്കളപ്പാടിയിലെ കൃഷ്ണ വെളിച്ചപ്പാടിന്റെ വീട്ടിലാണ് മോഷണം.

വീട്ടിന്റെ സീറ്റ്ഔട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കൃഷ്ണ വെളിച്ചപ്പാടിന്റെ മാതാവ് കല്ല്യാണിയുടെ കഴുത്തില്‍ നിന്നുമാണ് രണ്ടു പവന്‍തൂക്കമുള്ള മാല പൊട്ടിച്ചത്. മാല പൊട്ടിക്കുന്നതറിഞ്ഞ് ഞെട്ടിയുണര്‍ന്ന കല്ല്യാണി ബഹളം വെക്കുകയും, മാലപിടിമുറുക്കുകയും ചെയ്തു.

ഇതിനിടയിലാണ് കയ്യില്‍ കിട്ടിയ മാലയുടെ ഒരു കഷ്ണവുമായി മോഷ്ടാകള്‍ രക്ഷപെട്ടത്. സംഘത്തില്‍ മുന്ന്‌പേരുണ്ടായിരുന്നതായി പറയുന്നു. വീട്ടിന് മുന്നില്‍ മോഷ്ടാക്കളുടേടെന്ന് സംശയിക്കുന്ന ഒരു ജോഡി ചെരുപ്പും കണ്ടെത്തി. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം അരംഭിച്ചു.

വീട്ടമ്മയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല പൊട്ടിച്ചു; മോഷ്ടാക്കൾ രകഷപ്പെട്ടു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, Manjeshwaram, Gold chain, Gold, Thieves, Robbery, Bayar, Police, Case, Investigation.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia