city-gold-ad-for-blogger

വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: ലോഗോ സിനിമ താരം ജയസൂര്യ പ്രകാശനം ചെയ്യും

ഉദുമ: (www.kasargodvartha.com 02.09.2017) സംസ്ഥാന ജില്ലാ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റും നാസ്‌ക് ഉദുമയും, ഏവീസ് ഗ്രൂപ്പ് ഉദുമയും സംയുക്തമായി 2018 ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് സംഘടിപ്പിക്കുന്ന വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം സെപ്റ്റംബര്‍ അഞ്ചിന് നാല് മണിക്ക് ഉദുമ പള്ളം രഞ്ജീസ് തിയേറ്ററിന് സമീപം നടക്കുന്ന ചടങ്ങില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പിനെ വന്‍ വിജയമാക്കാന്‍ ഉദുമയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വി എന്‍ എ ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പ്: ലോഗോ സിനിമ താരം ജയസൂര്യ പ്രകാശനം ചെയ്യും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനുമായ കെ അഹ് മദ് ഷെരീഫിന്റെ അധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചലചിത്ര താരം ജയസൂര്യ ലോഗോ പ്രകാശനം ചെയ്യും. എറ്റവും നല്ല ലോഗോയ്ക്കുള്ള സമ്മാനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിതരണം ചെയ്യും. ടൂര്‍ണമെന്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍ മാസ്റ്റര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് പ്രസിഡന്റും ടൂര്‍ണമെന്റ് കണ്‍വീനറുമായ എ വി ഹരിഹര സുധന്‍ പ്രസംഗിക്കും.

70 പ്രോ കബഡി താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള കളിക്കാരെ ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുക്കും. എയര്‍ ഇന്ത്യ, എച്ച് എ എല്‍ ബാംഗ്ലൂര്‍, ഭാരത് പെട്രോളിയം, ഒ എന്‍ ജി സി, ഇന്ത്യന്‍ ആര്‍മി, റെയില്‍വേ, മഹേന്ദ്ര ആന്‍ഡ് മഹേന്ദ്ര, ഇന്ത്യന്‍ നേവി, മൈസൂര്‍ ബാങ്ക്, വിജയ ബാങ്ക് തുടങ്ങി 26 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ അഹ് മദ് ഷെരീഫ്, വര്‍ക്കിംഗ് ചെയര്‍മാന്‍ കേവീസ് ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ എ വി ഹരിഹര സുധന്‍, ട്രഷറര്‍ അഷ്‌റഫ് മൊട്ടയില്‍, നാസ്‌ക് രക്ഷാധികാരി എം ബി അബ്ദുല്‍ കരീം, ഏവീസ് ബാലകൃഷ്ണന്‍, ഷരീഫ് നാലാം വാതുക്കല്‍ സംബന്ധിച്ചു.

Keywords : Udma, Kabadi-tournament, Logo, Inauguration, Press meet, KVVES, Kasaragod, NASC Udma, National Kabaddi championship preparations started. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia