city-gold-ad-for-blogger

വയനാട്ട് കുലവന്‍ ഉത്സവ നഗരിയില്‍ അക്രമം: 3 പേര്‍ക്ക് പരിക്ക്

വയനാട്ട് കുലവന്‍ ഉത്സവ നഗരിയില്‍ അക്രമം: 3 പേര്‍ക്ക് പരിക്ക്
ബേക്കല്‍: വയനാട്ട് കുലവന്‍ മഹോത്സവ സ്ഥലത്തെ അടുക്കളയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പള്ളിക്കര കീക്കാനത്തെ കണ്ണന്റെ മകന്‍ കെ.മണി(36) കുഞ്ഞിരാമന്റെ മകന്‍ ടി.സന്തോഷ് കുമാര്‍ (26), നാരായണന്റെ മകനും ഊമയുമായ രാജു(32) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. പനയാല്‍ കീക്കാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവസ്ഥലത്തെ അടുക്കളയില്‍ അതിക്രമിച്ച് കടന്ന വെളുത്തോളി മൂലയിലെ മോഹനന്‍,ദാമോദര ന്‍, ബാലചന്ദ്രന്‍, സുനന്ദന്‍, കൃഷ്ണന്‍ എന്നിവര്‍ ഉത്സവകമ്മിറ്റി ചെയര്‍മാന്‍ ബാലനെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് മണി ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: kasaragod, Bekal, Attack, Injured

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia