വടിവാളുകളുമായി പിടിയിലായ യുവാക്കള്‍ റിമാന്റില്‍
May 18, 2012, 14:40 IST
നീലേശ്വരം: വടിവാളുകളുമായി നീലേശ്വരത്ത് പിടിയിലായ രണ്ട് സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു.ചോയ്യംങ്കോട് കൂവാറ്റിയിലെ കാരിമൂലയില്‍ അമ്പുവിന്റെ മകന് ശ്രീകുമാര്‍ (29), പയ്യന് വീട്ടില്‍ കുഞ്ഞമ്പുവിന്റെ മകന് സന്തോഷ് (26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (2) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ചോയ്യംങ്കോട് ടൗണില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് കൊടി തോരണങ്ങളും ഫഌക്സ്ബോര്‍ഡുകളും തകര്‍ത്ത കേസിലും ഇവര്‍ പ്രതികളുമാണ്. ശ്രീകുമാറും സന്തോഷും സഞ്ചരിച്ച ഓട്ടോറിക്ഷയും തിരിച്ചറിഞ്ഞിട്ടുണ്ട്.
Keywords: Remand, CPM Worker, Nileshwaram, Kasaragod







