city-gold-ad-for-blogger

ലജ്‌നത്ത് 40ാം വാര്‍ഷിക സമാപനസമ്മേളനത്തിന് തുടക്കമായി

ബെദിര: (www.kasargodvartha.com 07.04.2016) ലജ്‌നത്ത് 40ാം വാര്‍ഷിക സമാപനസമ്മേളനത്തിന് തുടക്കമായി. ബെദിരയിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ നാല്‍പതാം വാര്‍ഷിക സമാപനസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് ബി എം എ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഖത്തീബ് അഹ് മദ് ദാരിമി പ്രാര്‍ത്ഥന നടത്തി.

ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബി എ കുഞ്ഞഹമ്മദ്, സി എ അബ്ദുല്ലക്കുഞ്ഞി, സി എം ഖാലിദ് ഹാജി, ബി എം സി ബഷീര്‍, ഹാരിസ് ബെദിര, ബി എസ് അബ്ദുല്ല, സി എ മുഹമ്മദ് കുഞ്ഞി, ബി എം റസാഖ് ഹാജി, അബ്ബാസ് ബി എം സി, ഹസന്‍ ഹാജി ചാല, അബൂബക്കര്‍ ബി എ, മുഫീദ് ഹുദവി, അബ്ദുര്‍റഹ് മാന്‍ മുസ്ലിയാര്‍ ചാല, അഫ്‌സല്‍ ഹുദവി, അബ്ദുല്ല മുസ്ലിയാര്‍ മടവൂര്‍, ഹമീദ് സി ഐ, റിയാസ്, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാപനസമ്മേളനത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണം നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശൗക്കത്തലി വെള്ളമുണ്ട, ഇബ്രാഹിം ഖലീല്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അല്‍ ഹാഫിള് അബൂഹാനി നിസാമി മലേഷ്യ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തും. മാര്‍ച്ച് 31ന് സമാപനസമ്മേളനം ആലി കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മജീദ് ബാഖവി കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡണ്ട് ഹമീദ് ബെദിര അദ്ധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
ലജ്‌നത്ത് 40ാം വാര്‍ഷിക സമാപനസമ്മേളനത്തിന് തുടക്കമായി

Keywords:  Anniversary, Conference, Bedira, kasaragod, Alikkutty Musliyar, Lajnath Masalihil Muslimeen.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia