city-gold-ad-for-blogger

റോഡ് വികസനത്തിന് വിശ്വാസിയുടെ സഹായം; കൊളത്തൂര്‍ നിവാസികളില്‍ ആഹ്ലാദം

റോഡ് വികസനത്തിന് വിശ്വാസിയുടെ സഹായം; കൊളത്തൂര്‍ നിവാസികളില്‍ ആഹ്ലാദം
കൊളത്തൂര്‍: വികസനത്തിന് വിശ്വാസിയുടെ കൈത്താങ്ങ്. കൊളത്തൂര്‍ അരിയില്‍ കളരി ഉപ്പാപ്പ ആരാധന കേന്ദ്രത്തിലെത്തിയ വിശ്വാസിയുടെ കൈ സഹായം യാഥാര്‍ഥ്യമാക്കിയത് നാടിന്റെ വികസന സങ്കല്‍പം. കുറ്റിക്കോല്‍ കുടുംബൂരിലെ സി കെ മമ്മുട്ടി ഹാജിയുടെ മഹാമനസ്‌കതയാണ് കൊളത്തൂര്‍ അരിയില്‍ ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഗതാഗത സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത്.

വരിക്കുളം രാമനടുക്കത്ത് നിന്ന് അരിയില്‍ കളരിയിലേക്കുള്ള റോഡിന്റെ രണ്ട് കിലോമീറ്റര്‍ ദൂരത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ബേഡഡുക്ക പഞ്ചായത്ത്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, എല്‍എല്‍എയുടെ പ്രാദേശിക വികസന ഫണ്ട്, എന്‍ആര്‍ഇജി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നടത്തിയത്. റോഡിന് വീതി കൂട്ടുകയും ടാറിങ് ഉള്‍പ്പെടെയുള്ള പണിയും പൂര്‍ത്തീകരിച്ചിരുന്നു. ശേഷിച്ച ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ കളരിയിലേക്ക് വന്ന മമ്മുട്ടി ഹാജിയോട് ആരാധനാ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ വിശദീകരിക്കുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ മനസിലാക്കിയതോടെ ബാക്കി ഭാഗം ടാറിങ് പ്രവൃത്തിക്ക് അദ്ദേഹം മുന്നോട്ടുവരികയായിരുന്നു. 12.8 ലക്ഷത്തോളം രൂപയാണ് റോഡ് പണിക്കായി ചെലവഴിച്ചത്. 655 മീറ്ററാണ് ടാര്‍ ചെയ്തത്.

അരിയില്‍ കളരിയുടെ നേതൃത്വത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. 1000 വര്‍ഷത്തോളം പഴക്കമുള്ളതാണ് ആരാധനാകേന്ദ്രം. നിത്യേന നൂറുകണക്കിന് വിശ്വാസികള്‍ ആരാധനാ കേന്ദ്രത്തിലെത്തുന്നുണ്ട്. കാലപ്പഴക്കത്താല്‍ നശിച്ച ആരാധന കേന്ദ്രം നാട്ടുകാരുടെ കൂട്ടായ്മയില്‍ പുനരുദ്ധരിച്ച് പഴയകാല കര്‍മങ്ങള്‍ തുടരുകയായിരുന്നു. ബി എല്‍ അബ്ദുള്ളക്കുഞ്ഞി, എം ആര്‍ അബ്ദുള്ള, എ ആര്‍ അബ്ദുള്ളക്കുഞ്ഞി, എ ആര്‍ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Keywords: Road, Kolathur, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia