city-gold-ad-for-blogger

റമസാന്‍ പ്രഭാഷണ പരമ്പരയക്ക് തു­ട­ക്ക­മായി

റമസാന്‍ പ്രഭാഷണ പരമ്പരയക്ക് തു­ട­ക്ക­മായി
എസ്.വൈ.എസ് റസമസാന്‍ പ്രഭാഷണ പരമ്പര സമസ്ത കേന്ദ്ര മുശാവറാംഗം ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട്: തിങ്കളാഴ്ച മുതല്‍ നാല് ദിവസം നടക്കു­ന്ന റംസാന്‍ പ്രഭാഷണം തുടങ്ങി. എ­സ്.വൈ.എ­സ് ജില്ല ക­മ്മി­റ്റി­യു­ടെ നേ­തൃ­ത്വ­ത്തി­ല്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം പീബീസ് കോംപൗണ്ടില്‍ ബാബു റയ്യാന്‍ വേദിയിലാണ് ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ പ്രഭാഷണം. കൂറ്റമ്പാറ അ­ബ്ദുര്‍ റഹ്മാന്‍ ദാരിമിയാണ് വിശുദ്ധ ഖുര്‍ആനിലെ അവസാന അധ്യായം അന്നാസ് ആസ്പദമാക്കി വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നത്.

തിങ്കളാഴ്ച രാവിലെ സമസ്ത കേന്ദ്ര മുശാവറാംഗം ബേക്കല്‍ ഇബ്രാഹീം മുസ്‌­ലിയാര്‍ ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റിക്കോല്‍, പി.എ അശ്‌റഫലി, അസീസ് കടപ്പുറം, തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.

ഞായറാഴ്ച തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴിയുടെ നേതൃത്വത്തില്‍ സമൂഹ സയിറാത്തിനു ശേഷമാണ് നൂറു കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ നഗരിയില്‍ പതാക ഉയര്‍ന്നത്. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ പതാക ഉയര്‍ത്തി.

സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ ഹാജി തുരുത്തി, ശംസുദ്ദീന്‍ പുതിയപുര, അബൂബക്കര്‍ ഹാജി ബേവിഞ്ച, നാസ്വിര്‍ ബന്താട്, സുബൈര്‍ എയ്യള, മൊയ്തു ഹാജി എര്‍മാളം, സിദ്ദീഖ് പൂത്തപ്പലം, ഇത്തിഹാജ് മുഹമ്മദ് ഹാജി, സി.എ അബ്ദുല്ല ചൂരി, പി.ഇ താജുദ്ദീന്‍ മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂവായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. പ്രമുഖ സയ്യിദുമാരുടെ പ്രാര്‍ത്ഥനനയുണ്ടാകും.

റമസാന്‍ പ്രഭാഷണ പരമ്പരയക്ക് തു­ട­ക്ക­മായി
റംസാന്‍ പ്രഭാഷണ പരമ്പരയക്ക് തുടക്കം കുറിച്ച് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ 
പതാക ഉയര്‍ത്തുന്നു

Keywords: SYS, Ramzan speech, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia