city-gold-ad-for-blogger

മുഹിമ്മാത്ത് വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് തുടക്കമായി

മുഹിമ്മാത്ത് വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് തുടക്കമായി
മുഹിമ്മാത്ത് ഇരുപതാം വാര്‍ഷിക പ്രചരണോല്‍ഘാടനം മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യന്നു.

ബായാര്‍: മുഹിമ്മാത്ത് 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി പതിനായിരങ്ങള്‍ പങ്കെടുത്ത ആത്മീയ സമ്മേളനത്തോടെ ബായാര്‍ മുജമ്മഇല്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഹിമ്മാത്തിന്റെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്റെ സേവനപഥം സമൂഹത്തിലെത്തിക്കുന്നതിനും 2020 വരെയുള്ള മുന്നേറ്റത്തിന് വഴിതുറക്കുന്നതിനുമായി രൂപം നല്‍കിയ വിഷന്‍-2020 കര്‍മപദ്ധതിയുടെ പ്രഖ്യാപനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

മുജമ്മഅ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എ.കെ. ഇസ്സുദ്ദീന്‍ സഖാഫി സ്ഥാപനത്തെ പരിചയപ്പെടുത്തി റഹ്മത്തുല്ലാഹ് സഖാഫി എളമരം ചടങ്ങില്‍ മുഖ്യപ്രഭാഷകനായിരുന്നു.

മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഹസ്ബുല്ലാഹ് തളങ്കര, എ എം മുഹമ്മദ് ഹാജി, കന്തല്‍ സൂപ്പി മദനി, ബശീര്‍ മാസ്റ്റര്‍, ബശീര്‍ ഹാജി ബായാര്‍ പദവ്, അബ്ദുസ്സലാം ദാരിമി കുബനൂര്‍, സിദ്ദീഖ് സഖാഫി ആവളം, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.

ഡിസംബര്‍ 21, 22, 23 തിയതികളില്‍ പുത്തിഗെ മുഹിമ്മാത്ത് നഗറിലാണ് സമാപന സനദ് ദാന മഹാസമ്മേളനം നടക്കുക. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന സമഗ്ര പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം പേരിലേക്ക് സമ്മേളന സന്ദേശമെത്തിക്കുന്നതിനും തീരുമാനിച്ചു.

Keywords:  Kasaragod, Bayar, Muhimmath, Celebration, Kerala, Malayalam News, Puthige, Annual Celebration, Bayar Mujamma, Vision-2020, A.P Abdulla Musliyar

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia