city-gold-ad-for-blogger

മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണത്തിന് വോളിബോള്‍ മത്സരം

മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണത്തിന് വോളിബോള്‍ മത്സരം




കാസര്‍­കോട്: ജില്ലാ മുസ്ലിം യൂ­ത്ത് ലീ­ഗ് സ­മ്മേ­ള­ന പ്ര­ച­ര­ണാര്‍­ത്ഥം ചാ­ല ശാ­ഖ മുസ്ലിം യൂ­ത്ത് ലീ­ഗ് സം­ഘ­ടി­പ്പി­ച്ച ദക്ഷി­ണ മേഖ­ലാ വോളി­ബോള്‍ മത്സ­രം മുന്‍ ഇ­ന്ത്യന്‍ വോളി­ബോള്‍ ക്യാ­പ്­റ്റന്‍ ജോ­ബി ജോസ­ഫ് ഉ­ദ്­ഘാട­നം ചെ­യ്തു. രാ­ഷ്ട്രീ­യ സം­ഘ­ട­ന­യു­ടെ സ­മ്മേ­ള­ന പ്ര­ച­ര­ണ­ത്തി­ന് വോളി­ബോള്‍ മത്സ­രം തി­ര­ഞ്ഞെ­ടു­ത്ത മുസ്ലിം യൂ­ത്ത് ലീ­ഗ് പ്ര­വര്‍ത്ത­നം മാ­തൃ­കാ­പ­ര­വും, ശ്ലാ­ഘ­നീ­യ­വു­മാ­ണെ­ന്ന് ജോബി­ജോസ­ഫ് അ­ഭി­പ്രാ­യ­പ്പെ­ട്ടു.

നഗ­ര­സ­ഭാ ചെ­യര്‍­മാന്‍ ടി.ഇ. അ­ബ്ദുല്ല അ­ധ്യ­ക്ഷ­ത വ­ഹിച്ചു. പി.ബി. അ­ബ്ദുല്‍ റ­സാ­ഖ് എം.എല്‍.എ. മു­ഖ്യ അ­തി­ഥി­യാ­യി­രുന്നു. വാര്‍­ഡ് കൗണ്‍­സി­ലര്‍­മാ­രാ­യ ഇ. അ­ബ്ദുര്‍ റ­ഹ്മാന്‍ കു­ഞ്ഞി മാ­സ്റ്റര്‍, ടി.ഇ. മു­ഹ­മ്മ­ദ്­കുഞ്ഞി, മുസ്ലിം യൂ­ത്ത് ലീ­ഗ് ജില്ലാ പ്ര­സിഡന്റ് മൊ­യ്­തീന്‍ കൊല്ല­മ്പാടി, അ­ബ്ദുല്ല­കു­ഞ്ഞി ചെര്‍ക്ക­ള, അ­ഷ്‌റ­ഫ് എ­ട­നീര്‍, മു­ഹ­മ്മ­ദ്­കു­ഞ്ഞി ചാ­യിന്റടി, ഹ­മീ­ദ് ബെ­ദി­ര, ഖാ­ലി­ദ് പ­ച്ച­ക്കാട്, സ­ഹീര്‍ ആ­സി­ഫ്, മു­ഹ­മ്മ­ദ്­കു­ഞ്ഞി ഹി­ദായ­ത്ത് നഗര്‍, സി.എ. അ­ബ്ദുല്ല­കുഞ്ഞി, ടി.എ­ച്ച്. മു­ഹ­മ്മദ്, സി.എ. ഇ­ബ്രാ­ഹിം പ്ര­സം­ഗിച്ചു. മ­മ്മു ചാ­ല സ്വാ­ഗ­ത­വും, സി.ഐ. അ­ബ്ദുല്‍ സ­ലാം ന­ന്ദിയും പ­റഞ്ഞു.

Keywords : Kasaragod, Muslim-youth-league, Volleyball, Tournament, Joby Joseph, Inauguration, T.E. Abdulla, Mammu Chala, Kerala, Malayalam News. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia