city-gold-ad-for-blogger

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തിരക്കില്‍പെട്ട് കാലൊടിഞ്ഞ വീട്ടമ്മ ആശുപത്രിയില്‍; അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല

കാസര്‍കോട്: (www.kasargodvartha.com 22/05/2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെയ് 14ന് കാസര്‍കോട്ട് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കാനെത്തിയ വീട്ടമ്മ തിക്കിലും തിരക്കിലുംപെട്ട് കാലൊടിഞ്ഞ് ആശുപത്രിയിലായി. ഒരാഴ്ചയായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ല. കുമ്പള ദേവീനഗര്‍ സുനാമികോളനിയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ സാറ (48) യാണ് കാലൊടിഞ്ഞ് ആശുപത്രിയില്‍ കഴിയുന്നത്.

പെര്‍വാട് കടപ്പുറത്ത് കടല്‍ക്ഷോഭത്തെതുടര്‍ന്ന് വീട് തകര്‍ന്നതിനാല്‍ കുമ്പള ദേവീ നഗര്‍ സുനാമി കോളനിയില്‍ പഞ്ചായത്ത് നല്‍കിയ വീട്ടിലാണ് സാറയും നീലേശ്വരത്ത് മദ്രസാ അധ്യാപകനായ മകനും മരുമകളും കഴിയുന്നത്. 2012 ല്‍ മാറിടത്തിലെ മുഴ നീക്കുന്നതിന് മംഗളൂരുവില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. വീട്ടുജോലിചെയ്താണ് സാറ കുടുംബം പോറ്റിയിരുന്നത്. 2013ല്‍ ഒരു വീട്ടില്‍ ജോലിചെയ്യുന്നതിനിടെ വീണ് കാലൊടിഞ്ഞ സാറയ്ക്ക് പിന്നീട് ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.

രണ്ട് തവണ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഭാരിച്ച ചിലവാണ് ഇവര്‍ക്ക് ഉണ്ടായത്. ഇക്കാര്യം മുഖ്യമന്ത്രിയെ ഉണര്‍ത്താനും പരാതി നേരിട്ട് നല്‍കാനുമാണ് ഇവര്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. രാവിലെ ഏഴ് മണിക്ക് തന്നെ എത്തിയ സാറ 11 മണിവരെ മുഖ്യമന്ത്രിയെ കാണാന്‍ കാത്തുനിന്നു. ഇതിനിടയില്‍ ഉണ്ടായ ഉന്തുംതള്ളലിലും നിലത്തുവീണ സാറയ്ക്ക ചവിട്ടും മറ്റുമേറ്റ് മുമ്പ് കാലെല്ല് പൊട്ടിയ സ്ഥലത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തിരക്കില്‍പെട്ട് ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡും ഇന്‍ഷുറന്‍സ് രേഖകളും ബാങ്ക് രേഖകളും മറ്റും നഷ്ടപ്പെട്ടിരുന്നു. മകന്റെ ഭാര്യയുടെ കമ്മല്‍ വിറ്റാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനും മറ്റുമുള്ള ചിലവുകള്‍ വഹിച്ചത്.

ജീവിതം ദുരിതത്തിലായ സാറയ്ക്ക് ജനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സുനില്‍ ചന്ദ്രന്റെ കാരുണ്യംകൊണ്ടാണ് ചികിത്സ തല്‍ക്കാലത്തേക്കെങ്കിലും നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞത്. ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സാറയ്ക്ക് ഉദാരമതികളുടെയോ അധികൃതരുടേയോ സഹായം ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു. സാറയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ സിന്‍ഡിക്കറ്റ് ബാങ്ക് കുമ്പള ബ്രാഞ്ചിലെ സാറയുടെ അക്കൗണ്ടില്‍ സഹായം എത്തിക്കാവുന്നതാണ്. അക്കൗണ്ട് നമ്പര്‍: 42062200144599, ഐ.എഫ്.സി. കോഡ്: SYNB0004206. ഫോണ്‍: 9633204510

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ തിരക്കില്‍പെട്ട് കാലൊടിഞ്ഞ വീട്ടമ്മ ആശുപത്രിയില്‍; അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Sara, Kumbala, Injured, Hospital, Chief Minister Mass Contact Program, Kerala, Kasaragod.




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia