മാതൃകയായി ജില്ലാആശുപത്രിയില്‍ കൂട്ട രക്തദാനം
Oct 2, 2012, 13:26 IST
ഉദുമ: ദേശീയ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ബ്ലഡ് ഡൊണേഷന്‍ ഫോറം, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ അംബാപുരം യുവധാര ക്ലബ് പ്രവര്‍ത്തകര്‍ ജില്ലാആശുപത്രിയില്‍ കൂട്ട രക്തദാനം നടത്തി മാതൃകയായി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ബി.പി. വൈശാഖ് അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എം പി ജീജ ബോധവല്‍ക്കരണ ക്ലാസെടുത്തു.
ജില്ലാ ബ്ലഡ് ഡൊണേഷന്‍ ഫോറം കോ-ഓഡിനേറ്റര്‍മോഹനന്‍ മാങ്ങാട് സ്വാഗതവും, എം സന്തോഷ് നന്ദിയും പറഞ്ഞു. 15 പേരാണ് രക്തം നല്‍കിയത്. ജില്ലയിലെ തെരഞ്ഞെടുത്ത പത്ത് ഗ്രാമങ്ങളില്‍ യുവജന സംഘടനകളുടെ സഹകരണത്തോടെ രക്തദാന ബോധവല്‍ക്കരണം നടത്തി പ്രതിജ്ഞ ചൊല്ലി.
Keywords: Blood Donation, Yuvadara Club members, Uduma, District Hospital, Kanhangad, Kasaragod, Kerala, Malayalam news






