city-gold-ad-for-blogger

മാങ്ങാട്ട് വീണ്ടും സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മഴുകൊണ്ട് വെട്ടേറ്റു

മാങ്ങാട്: (www.kasargodvartha.com 01/08/2016) മാങ്ങാട് ആര്യടുക്കത്ത് വീണ്ടും സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം പടരുന്നു. നേരത്തെയുണ്ടായ സംഘട്ടനത്തിന്റെ തുടര്‍ച്ചയായി ഞായറാഴ്ച രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം മഴു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആര്യടുക്കം സ്‌കൂളിന് സമീപം താമസിക്കുന്ന അമ്പാടിയുടെ മകന്‍ ദിനേശനാണ് (34) അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്.

രാത്രി ഒമ്പത് മണിയോടെ ആര്യടുക്കം പെരിയാര്‍ ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇരിക്കുകയായിരുന്ന ദിനേശനെ 20 ഓളം വരുന്ന സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മഴു, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ആരോപിച്ചു. ഇരുകൈകള്‍ക്കും കാലിനും വെട്ടേറ്റ പരിക്കുകളോടെ ദിനേശനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സംഭവത്തിന്റെ തലേദിവസം മാങ്ങാട്ട് സി പി എം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാത്രി അക്രമമുണ്ടായത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമം നടത്തിയവര്‍ രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദിനേശനെ ആശുപത്രിയിലെത്തിച്ചത്.

സംഘര്‍ഷം ഉടലെടുത്തതോടെ പ്രദേശത്ത് പോലീസ് ജാഗ്രത പാലിച്ചു വരികയാണ്.

മാങ്ങാട്ട് വീണ്ടും സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മഴുകൊണ്ട് വെട്ടേറ്റു

Keywords : Udma, Mangad, CPM, Congress, Clash, Attack, Injured, Hospital, Congress volunteer assaulted. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia