മഹല്‍ ബോധവത്ക്കരണ ക്യാമ്പ് ഒന്നിന്
Aug 28, 2012, 20:08 IST
ഉദുമ: സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്‍ ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സെപ്തംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മാങ്ങാട്ട് നടക്കും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മുസ്യാര്‍ ക്ലാസ്സെടുക്കും, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍, ഖാസി ത്വാഖ അഹമ്മദ് മൗലവി, ഖാസി മുഹമ്മദ് കുഞ്ഞി മുസ്ല്യാര്‍ മുഖ്യാതിഥികളായിരിക്കും. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് കല്ലട്ര അബ്ബാസ് അധ്യക്ഷത വഹിച്ചു. ഹമീദ് ഹാജി മലാംകുന്ന് സ്വാഗതം പറഞ്ഞു. കെ.കെ. അബ്ദുല്ല ഹാജി ഉദുമ, താജുദ്ദീന്‍ ചെമ്പിരിക്ക, അബൂബക്കര്‍ ഉദുമ, ഹാഷിം പാക്യാര, ഹസൈനാര്‍ ഇരിയ, ഗഫൂര്‍ കണ്ണംകുളം തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Udma, Samastha Kerala Sunni Mahal Fedration, Campaign, Mangad, Cherkalam Abdulla, Kalladra Abbas, Kasarogd






