city-gold-ad-for-blogger

മജ്‌ലിസുന്നൂര്‍ സദസിനു മാലിക് ഇബ്‌നു ദീനാര്‍ പള്ളിയില്‍ ഭക്തി സാന്ദ്രമായ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 27.10.2014) ചെര്‍ക്കള വാദി തൈ്വബയില്‍ നടന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക മഹാ സമ്മേളനത്തില്‍ വെച്ചു തുടക്കം കുറിച്ച മജ്‌ലിസുന്നൂര്‍ ജില്ലാ തല സംഗമത്തിന് മാലിക് ഇബ്‌നു ദീനാര്‍ മസ്ജിദില്‍ ഭക്തി സാന്ദ്രമായ തുടക്കം കുറിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡോജ്ജ്വലമായ സദസില്‍ പ്രമുഖ സാദാത്തുക്കളും, പണ്ഡിതന്മാരും, ഉമറാക്കളും സംബന്ധിച്ചു.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ, എം.എസ്. തങ്ങള്‍ മദനി മജ്‌ലിസുന്നൂരിനു നേതൃത്വം നല്‍കി.

പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ദീഖ് നദ്‌വി ചേരൂര്‍, പി.വി. അബ്ദുല്‍ സലാം ദാരിമി, അബ്ദുല്‍ മജീദ് ബാഖവി, കെ.ടി. അബ്ദുല്ല ഫൈസി, അബ്ദുല്‍ ഹമീദ് മദനി, ജി.എസ്. അബ്ദുല്‍ റഹ്മാന്‍ മദനി, കെ. മഹ്മൂദ് ഹാജി, സുലൈമാന്‍ ഹാജി ബാങ്കോട്, ശംസുദ്ദീന്‍ ഫൈസി, ബി.എസ്. ഇബ്രാഹിം ഫൈസി, എസ്.പി. സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എന്‍.പി അബ്ദുര്‍ റഹ്മാന്‍ മാസ്റ്റര്‍, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, എം. മൊയ്തു മൗലവി, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ചെമ്പരിക്ക, ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.വൈ.എസ്. മണ്ഡലം ഭാരവാഹികളായ മുബാറക് ഹസൈനാര്‍ ഹാജി, അഷ്‌റഫ് മിസ്ബാഹി, ഷാഫി ഹാജി കട്ടക്കാല്‍, ഹമീദ് കുണിയ, എം.എ. ഖലീല്‍, എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികളായ താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി, സഈദ് മൗലവി തളങ്കര, അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയ പ്രമുഖര്‍ ഉള്‍പെടെ എഴുന്നൂറോളം ആളുകള്‍ സദസില്‍ പങ്കെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മജ്‌ലിസുന്നൂര്‍ സദസിനു മാലിക് ഇബ്‌നു ദീനാര്‍ പള്ളിയില്‍ ഭക്തി സാന്ദ്രമായ തുടക്കം

Keywords : Kasaragod, SKSSF, Programme, C.M Abdulla Maulavi, Kerala, Malik deenar, Majlisunnoor. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia