ഭരണകൂടത്തെ വിമര്‍ശിക്കുന്നവര്‍ക്ക് യു.എ.പി.എ ചുമത്തുന്നു: പോപുലര്‍ ഫ്രണ്ട്
Feb 17, 2014, 20:40 IST
തൃക്കരിപ്പൂര്‍: ഇന്ത്യയില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഭീകരനിയമമായ യു.എ.പി.എ ചുമത്തി അടിച്ചമര്‍ത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം കെ കെ ഹിശാം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് തൃക്കരിപ്പൂരില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിലും പോഷകാഹാരക്കുറവിലും പിന്നില്‍ നില്ക്കുന്ന ഇന്ത്യാ രാജ്യത്ത് ദലിതുകള്‍ക്കും ആദിവാസികള്‍ക്കും കിടപ്പാടം പോലുമില്ലാത്ത സാഹചര്യമാണുള്ളത്.
വികസനം കുത്തകകള്‍ക്ക് വേണ്ടി മാത്രമായി മാറിയിരിക്കുന്നു. മുസ്്ലിംകളും മറ്റ് ന്യൂനപക്ഷങ്ങളും ഹിന്ദുത്വ ഫാസിസ്റ്റുകളുടെയും ഭരണകൂട ഭീകരതയുടെയും ഇരകളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരേ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്നവരെ ഭീകരവാദികളും മാവോവാദികളുമായി ചിത്രീകരിക്കുകയും യു.എ.പി.എ പോലുള്ള ഭീകര നിയമങ്ങള്‍ ചുമത്തി കല്‍ത്തുറുങ്കിലടക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്നതിന് ഒരുമയോടെ മുന്നോട്ട് നീങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുനീര്‍ മാസ്റ്റര്‍ വടകര മുഖ്യപ്രഭാഷണം നടത്തി. ടി.ഐ ആഷിഫ്(പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി), ടി.വി തമ്പാന്(ബ്ലേഡ് മാഫിയ വിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ്), എന്‍.യു അബ്ദുൽ സലാം(എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ്), ഡോ. സി.ടി സുലൈമാന്‍(പ്രവാസി ഫോറം ജില്ലാ പ്രസിഡന്റ്), സലീം മൗലവി(ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ്), സിറാജ് ഉപ്പള(കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), സലീം പടന്ന(പി.ഡി.പി ജില്ലാ പ്രസിഡന്റ്), അഷ്റഫ് പറമ്പത്ത്, എം അബൂബക്കര്‍, സഫീറ തൃക്കരിപ്പൂര്‍ സംസാരിച്ചു. യൂണിറ്റി മാര്‍ച്ച് ബീരിച്ചേരിയില്‍ നിന്ന് തുടങ്ങി തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍