city-gold-ad-for-blogger

ബേഡകം പുഴയിലെ ഇരട്ടമരണം: ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും

കാസര്‍കോട്: (www.kasargodvartha.com 12.04.2016) ബേഡകം കുണ്ടംകുഴി അഞ്ചാംമൈല്‍ പെരിയത്ത് പുഴയില്‍ മുങ്ങിമരിച്ച 12 വയസുകാരന്റെയും യുവാവിന്റെയും മരണം വിശ്വസിക്കാനാകാതെ കോഴിക്കോട്ടുനിന്നും എത്തിയ സുഹൃത്തുക്കള്‍. ഏഴുപേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം അഞ്ചാംമൈല്‍ കല്ലടക്കുറ്റിയിലെ അബ്ദുല്ലയുടെ വീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

കല്ലടക്കുറ്റി മടവൂര്‍ അബ്ദുല്ലയുടെ മകന്‍ ജാബിര്‍ (12), കോഴിക്കോട് രാമനാട്ടുകര വയൂര്‍നടുവിലെ സൈനുല്‍ ആബിദ് (20) എന്നിവരാണ് പെരിയത്ത് പുഴയില്‍ മുങ്ങിമരിച്ചത്. മരിച്ച ജാബിറിന്റെ സഹോദരനായ ജാഫറിന്റെ സുഹൃത്താണ് ആബിദ്. സഹോദരി ജാബിറയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഈ വിവാഹത്തില്‍ പങ്കെടുക്കാനാണ് കോഴിക്കോട്ടെ കോളജിലെ ഏഴുപേരടങ്ങുന്ന സുഹൃത്തുക്കള്‍ കല്ലടക്കുറ്റിയിലെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ വീടിനുസമീപത്തെ പെരിയത്ത് പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. കൂടെ ജാബിറും മറ്റൊരു സഹോദരന്‍ അബൂബക്കറും ഉണ്ടായിരുന്നു. കുളിക്കുന്നതിനിടയില്‍ ആദ്യം ജാബിറാണ് ചെളി നിറഞ്ഞ കുഴിയിലകപ്പെട്ടത്. ജാബിറിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സൈനുല്‍ ആബിദ് അപകടത്തില്‍പെട്ടത്. ഇവരെ രക്ഷിക്കാന്‍ അബൂബക്കര്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുമെന്ന ഘട്ടമെത്തിയപ്പോള്‍ അബൂബക്കര്‍ നീന്തി കരയ്‌ക്കെത്തുകയായിരുന്നു.

മറ്റുള്ളവര്‍ക്കൊന്നും നീന്തല്‍ വശമുണ്ടായിരുന്നില്ല. ഓടിക്കൂടിയ നാട്ടുകാരാണ് പിന്നീട് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു. വിവരമറിഞ്ഞ് ബേഡകം പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ മാലിക് ദീനാറില്‍ കുളിപ്പിച്ച ശേഷം ജാബിറിന്റെ മയ്യിത്ത് കല്ലടക്കുറ്റി ജുമാ മസ്ജിദ് പരിസരത്ത് രാത്രിയോടെ ഖബറടക്കി.  സൈനുല്‍ ആബിദിന്റെ മയ്യിത്ത് സ്വദേശമായ മലപ്പുറം വാഴയൂരിലേക്ക് കൊണ്ട് പോയി രാത്രിയോടെ ഖബറടക്കി.

നാല് വര്‍ഷമായി മടവൂര്‍ സി എം സെന്ററര്‍ ദഅ്‌വാ കോളജില്‍ പഠിക്കുന്ന ആബിദ് ഇപ്പോള്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. കോഴിക്കോട് ഓമശ്ശേരിയില്‍ ദാറുല്‍ അര്‍ഖം ജീനിയര്‍ ശരീഅത്ത് കോളജില്‍ ഏഴാം തരത്തില്‍ പഠിക്കുകയാണ് മരണപ്പെട്ട ജാബിര്‍. ഇരുവരും എസ് എസ്.എഫിന്റെ കര്‍മ സംഘം പ്രവര്‍ത്തകരാണ്.  

എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, സുബൈര്‍ പടുപ്പ്, ഫാറൂഖ് കുബണൂര്‍, റഫീഖ് സഖാഫി തുടങ്ങിയവര്‍ ആശുപത്രിയിലും വീട്ടിലുമെത്തി അനുശോചിച്ചു. മാലിക് ദീനാറില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കി.

ബേഡകം പുഴയിലെ ഇരട്ടമരണം: ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും
ബേഡകം പുഴയിലെ ഇരട്ടമരണം: ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും

ബേഡകം പുഴയിലെ ഇരട്ടമരണം: ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും

ബേഡകം പുഴയിലെ ഇരട്ടമരണം: ദുരന്തം വിശ്വസിക്കാനാകാതെ നാട്ടുകാരും സുഹൃത്തുക്കളും


Keywords:  Bedakam, River, Friend, kasaragod, Youth, Drown, Child, Jabir, Zainul Abid.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia