city-gold-ad-for-blogger

ബേക്കല്‍ സ്വദേശിയില്‍ നിന്നും 3.5 ലക്ഷം രൂപ തട്ടിയെടുത്ത എറണാകുളം ദമ്പതികള്‍ മുങ്ങി

ബേക്കല്‍ സ്വദേശിയില്‍ നിന്നും 3.5 ലക്ഷം രൂപ തട്ടിയെടുത്ത എറണാകുളം ദമ്പതികള്‍ മുങ്ങി
ബേക്കല്‍: കോട്ടിക്കുളത്തെ സ്ഥാപന ഉടമയില്‍നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കൊച്ചിയിലേക്ക് കടന്ന് കളഞ്ഞ ദമ്പതികളെ കണ്ടെത്താന്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എറണാകുളം വൈറ്റില പൊന്നുരുട്ടി സ്വദേശിയായ സനല്‍ നെടിയറ (38), ഭാര്യ  ജാസ്മിന്‍ (32) എന്നിവരെ കണ്ടെത്താന്‍ ബേക്കല്‍ എസ് ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
കോട്ടിക്കുളം റെയില്‍വെ സ്റേഷന് സമീപം ഹയാന്‍ ഇന്‍ഫോ കോം എന്ന സ്ഥാപനം നടത്തുന്ന ബേക്കല്‍ സ്വദേശിയായ ജംഷാദിന്റെ മൂന്നര ലക്ഷം രൂപയാണ് എറണാകുളം ദമ്പതികള്‍ തട്ടിയെടുത്തത്.

എറണാകുളത്തെ കെന്‍ കമ്മ്യൂണിക്കേഷന്‍  ഉല്‍പ്പന്നത്തിന്റെ വിതരാണവകാശം വാഗ്ദാനം ചെയ്താണ് സനലും ജാസ്മിനും ജംഷാദില്‍ നിന്ന് പണം കൈക്കലാക്കിയത്.  കെന്‍ കമ്മ്യൂണിക്കേഷന്റെ മാനേജിംഗ് ഡയറക്ടറാണെന്നാണ് സനല്‍ ജംഷാദിനെ പരിചയപ്പെടുത്തിയത്.  ഭാര്യ ജാസ്മിന്‍ ഡയറക്ടറാണെന്നും ജംഷാദിനെ സനല്‍ തെറ്റിദ്ധരിപ്പിച്ചു.  പണം നല്‍കിയിട്ടും വിപണന ഉല്‍പ്പന്നങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സനലിനെയും ഭാര്യയെയും മൊബൈല്‍ ഫോണില്‍ ജംഷാദ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഇതെ തുടര്‍ന്നാണ് ജംഷാദ് ദമ്പതികള്‍ക്കെതിരെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. ബേക്കല്‍ എസ് ഐ ടി ഉത്തംദാസ് ദമ്പതികളെ കണ്ടെത്താന്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയെങ്കിലും ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പോലീസെത്തുന്ന വിവരമറിഞ്ഞ് ദമ്പതികള്‍ കൊച്ചിയില്‍ നിന്നും മുങ്ങുകയായിരുന്നു. സനലിന്റെയും ജാസ്മിന്റെയും വീടുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി.  ഇരുവരെ കുറിച്ചും തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

Keywords: Bekal native, Cheating case, Ernakulam couples, Escaped, Bekal, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia