city-gold-ad-for-blogger

ബേക്കറി കടയുടമയുടെ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു

ബേക്കറി കടയുടമയുടെ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു
Kunhikannan
നീലേശ്വരം: ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ബേക്കറി കടയുടമയുടെ ഭാര്യയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഓട്ടോഡ്രൈവറായ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് ബങ്കളം സ്വദേശിയായ രതീഷിനെ നാട്ടുകാരായ ചിലര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചത്.

ബങ്കളത്തെ പ്രിന്‍സ് ബേക്കറി കടയുടമയായ സി.കെ. കുഞ്ഞിക്കണ്ണനെ (44) യാണ് ബുധനാഴ്ച രാവിലെ വീട്ടുപറമ്പിലെ ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയെ കുറിച്ച് ചിലര്‍ അപവാദം പറഞ്ഞു പരത്തുന്നതില്‍ മനംനൊന്താണ് കുഞ്ഞിക്കണ്ണന്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രതീഷുമായി ബന്ധപ്പെടുത്തിയാണ് കുഞ്ഞിക്കണ്ണന്റെ ഭാര്യക്കെതിരെ അപവാദം പ്രചരിച്ചിരുന്നത്.

ഇതുസംബന്ധിച്ച പ്രശ്‌നം പുകയുന്നതിനിടെയാണ് കുഞ്ഞിക്കണ്ണന്‍ ജീവനൊടുക്കിയത്. ഇതിന്റെ പേരില്‍ ബങ്കളത്തെ രതീഷിന് മര്‍ദനമേറ്റതോടെ വിഷയം സി.പി.എമ്മിലും ചൂടുപിടിച്ചിട്ടുണ്ട്. സി.പി.എം. നേതൃത്വം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ച പ്രശ്‌നമാണ് പിന്നീട് കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയില്‍ കലാശിച്ചത്.


Keywords: Bakery, Owner, Suicide, Wife, Auto driver, Attack, Nileshwaram, Kasaragod, Kerala, Malayalam news, CPM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia