city-gold-ad-for-blogger

ബാലനടുക്കം മുഹമ്മദ് തറവാട് കുടുംബ സംഗമം; മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 1500 ആളുകളെ പരിശോധിച്ചു

ബോവിക്കാനം: (www.kasargodvartha.com 27.10.2014) ബാലനടുക്കം മുഹമ്മദ് തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി മംഗലാപുരം ഏനപ്പോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 1500 ഓളം ആളുകളെ പരിശോധിച്ചു.

ജനറല്‍ മെഡിസിന്‍, പള്‍മിനിറി മെഡിസിന്‍, ഗൈനക്കോളജി, എല്ല് രോഗം, കണ്ണ് രോഗം, ശിശുരോഗം, ചര്‍മ്മ രോഗം, ഇ.എന്‍.ടി., ഫിസിയോ തെറാപ്പി തുടങ്ങിയ 10ഓളം വിഭാഗങ്ങളിലായി 50 ഓളം വിദഗ്ദ ഡോക്ടര്‍മാരും, 40 പാരാമെഡിക്കല്‍ സ്റ്റാഫും മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 200-ഓളം ആളുകള്‍ക്ക് ഏനപ്പോയ മെഡിക്കല്‍ കോളജില്‍ സൗജന്യ തുടര്‍ ചികിത്സക്കായി ഗ്രീന്‍ കാര്‍ഡ് നല്‍കി.

ക്യാമ്പ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബി. മുഹമ്മദ് കുഞ്ഞി തുരുത്തി അധ്യക്ഷം വഹിച്ചു. ബി. അഷ്‌റഫ്, സ്‌കൂള്‍ മാനേജര്‍ ബി.എ റഹ്മാന്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, മസൂദ് ബോവിക്കാനം, കുമാരന്‍ ബി.സി, ബി. അബ്ദുല്ല ഹാജി, അബ്ദുല്ല സുലൈമാന്‍, കുഞ്ഞിമാഹിന്‍ കുട്ടി, ബി.എ. അഷ്‌റഫ്, മുഗു ഷരീഫ്, ഫൈസല്‍ ഹെല്‍ത്ത്, ഹംസ തെക്കേപ്പളള, റഫീഖ് കാര്‍ഗില്‍, റൗഫ് ബാലനടുക്കം എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ മരുന്ന് വിതരണം നടത്തി.
ബാലനടുക്കം മുഹമ്മദ് തറവാട് കുടുംബ സംഗമം; മെഗാ മെഡിക്കല്‍ ക്യാമ്പില്‍ 1500 ആളുകളെ പരിശോധിച്ചു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia