ഫുട്‌ബോള്‍മേള സ്പടികം ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Mar 27, 2012, 12:00 IST
ബേക്കല്‍: പള്ളിക്കര ഫുട്‌ബോള്‍ 2012 തിങ്കളാഴ്ച കെ.റ്റു ബില്‍ഡേഴ്‌സ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ പ്രമുഖ സിനിമാതാരം സ്പടികം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ തൊട്ടി സാലിഹാജി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.എ ഹംസ, കാസ്‌ക് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഹാജി തുടങ്ങിയര്‍ സംസാരിച്ചു. കെ.ഇ ബക്കര്‍ സ്വാഗതവും സിദ്ദീഖ് പള്ളിപ്പുഴ നന്ദിയും പറഞ്ഞു.
Keywords: kasaragod, bekal football, inauguration,







