city-gold-ad-for-blogger

പ്രചരണാരവങ്ങള്‍ ഇന്ന് നിലക്കും; വിധിനിര്‍ണയം വ്യഴാഴ്ച

കാസര്‍കോട്: (www.kasargodvartha.com 14.05.2016) വിവാദങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കുമൊടുവില്‍ തിരഞ്ഞെടുപ്പ് ആരവങ്ങള്‍ ഇന്ന് നിലക്കും. ശനിയാഴ്ച വൈകീട്ട് ആറുമണിയോടുകൂടി കൊട്ടിക്കലാശവും ഞായറാഴ്ച നിശബ്ദ പ്രചരണവുമായിക്കും. തുടര്‍ന്ന് തിങ്കളാഴ്ച ജനം പോളിംഗ് ബൂത്തിലേക്ക്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ അറിയിച്ചു. പോളിംഗ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച നടക്കും. വോട്ടെടുപ്പ് സമാധാനപരമാക്കാന്‍ കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.

പ്രചരണാരവങ്ങള്‍ ഇന്ന് നിലക്കും; വിധിനിര്‍ണയം വ്യഴാഴ്ചരണ്ടരമാസത്തോളം നീണ്ടുനിന്ന പ്രചരണത്തില്‍ അഴിമതിയും വികസനവും കേന്ദ്രത്തിലെ പോരുകളുമൊക്കെ വിഷയമായി. സോളാര്‍ കേസും ഭൂമിയിടപാടും ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവില്‍ സാക്ഷര കേരളം ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയാന്‍ വ്യാഴാഴ്ച വരെ കാത്തിരിക്കാം.

Keywords:  Election 2016, Kasaragod, Campaign, UDF, LDF, BJP, Poll, Development, Corruption, Tools, Kasargod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia