city-gold-ad-for-blogger

പോലീസ് സി പി എമ്മിന് ദാസ്യവേല ചെയ്യുന്നു: യു ഡി എഫ്

കാസര്‍കോട്: (www.kasargodvartha.com 25.04.2020) മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും, യു ഡി എഫ് നേതാവും, സാമൂഹ്യ പ്രവര്‍ത്തകനുമായ മാഹിന്‍ കേളോട്ടിനെതിരെ സി പി എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കള്ളക്കേസ് എടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് യു ഡി എഫ് കാസര്‍കോട് മണ്ഡലം ചെയര്‍മാന്‍ എ എം കടവത്ത് കണ്‍വീനര്‍ കരുണ്‍ താപ്പ എന്നിവര്‍ കുറ്റപ്പെടുത്തി.
പോലീസ് സി പി എമ്മിന് ദാസ്യവേല ചെയ്യുന്നു: യു ഡി എഫ്

സി പി എം പ്രാദേശിക നേതാവ് നല്‍കിയ കള്ളപ്പരാതിക്ക് കൂട്ടുനിന്ന പോലീസ് നടപടി ന്യായീകരിക്കാനാകില്ല. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഇടപെട്ട് രോഗികള്‍ക്കും, ജീവനക്കാര്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന വ്യക്തിക്കെതിരായി കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിക്കുന്നത് അസൂയ പൂണ്ടിട്ടാണ്. പോലീസുകാര്‍ മാസം കൈപറ്റുന്ന ശമ്പളം സി.പി.എം ഓഫീസില്‍ നിന്നല്ല, ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. മെഡിക്കല്‍ കോളേജിന് വേണ്ടി
ചെറുവിരലനക്കാത്ത സി.പി.എം നേതാക്കളാണിപ്പോള്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ അടയിരിക്കുന്നത്.

കള്ളപരാതി നല്‍കി യു.ഡി.എഫിനെ സേവനത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, Police, UDF, Muslim-league, UDF against Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia