city-gold-ad-for-blogger

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം

പൊയ്‌നാച്ചി: (www.kasargodvartha.com 02.04.2016) പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപം ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മംഗളൂരുവില്‍ നിന്നും വരികയായിരുന്ന തൃക്കരിപ്പൂരിലെ യമഹ ഷോറൂമിലെ ജീവനക്കാര്‍ സഞ്ചരിച്ച ട്രാവലറും, പള്ളിക്കരയില്‍ നിന്നും ബോവിക്കാനത്ത് തെയ്യംകെട്ട് കാണാന്‍ പോയ സംഘം സഞ്ചരിച്ച മിനി ലോറിയുമാണ് അപകടത്തില്‍ പെട്ടത്. പിലിക്കോട് മടിവയലിലെ പത്മനാഭന്‍-മാധവി ദമ്പതികളുടെ മകന്‍ അജിത്ത് (22), പള്ളിക്കരയിലെ പുരുഷു-സുന്ദരി ദമ്പതികളുടെ മകന്‍ ശരത്ത് (20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.45 മണിയോടെയാണ് അപകടം.

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം
അജിത്ത്
അപകടത്തില്‍ പരിക്കേറ്റ സുജിത്ത് കുമാര്‍ (26), സുനില്‍ കുമാര്‍ (32), തെരുവത്ത് വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥ് (34), റാഫി (23), ഷൈജു (26), പ്രമോദ് (21), രമ്യ (27), സുമിത (28) മെഹ് ബൂബ് (24) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിക്കര മഠത്തിലെ ശേഖരയുടെ മകന്‍ സതീഷ് (25), ശശിയുടെ മകന്‍ സുധീഷ് (19), പാണത്തൂര്‍ ഒടയംചാലിലെ ഗോപാലന്റെ മകന്‍ അഖില്‍ (20), രാഗേഷ് (22), രേഷ്മ എ്ന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം
ശരത്ത്
ട്രാവലറില്‍ 11 പേരും ലോറിയില്‍ എട്ട് പേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മംഗളൂരുവില്‍ വിനോദ യാത്ര കഴിഞ്ഞ നാട്ടിലേക്ക് മടങ്ങുകയായിരുന്നു യമഹ ഷോറൂമിലെ ജീവനക്കാര്‍. അജിത്തിന്റെ മൃതദേഹം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകാരും ഹോട്ടല്‍ ജീവനക്കാരും, വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയര്‍ ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഒന്നര മണിക്കൂറിലധികം സ്തംഭിച്ചു. കൂട്ടിയിടിച്ച വാഹനങ്ങള്‍ ക്രെയിനും മറ്റു ഉപയോഗിച്ച് മാറ്റി.

(UPDATED)

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം

പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം
പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം
പൊയ്‌നാച്ചിയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; 17 പേര്‍ക്ക് പരിക്ക്, പലരുടെയും നിലഗുരുതരം

Keywords : Poinachi, Accident, Death, Youth, Hospital, Injured, Pallikara, Panathur.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia