city-gold-ad-for-blogger

പി സി എം കുഞ്ഞിയുടെ വേര്‍പാട്: നാടിന് നഷ്ടമായത് നന്മയുടെ പൂമരം

മൊഗ്രാല്‍: (www.kasargodvartha.com 02/03/2016) പി സി എം കുഞ്ഞിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത് നാടിന്റെ സമസ്ത മേഖലകളിലും നന്മയുടെ സുഗന്ധം വിതറിയ പൂമരത്തെയാണെന്നും അദ്ദേഹത്തിന്റെ കാരുണ്യക്കൈ സമൂഹത്തിന്റെ നാനാ ദിക്കുകളിലേക്കും നീണ്ടുവെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ കാസിം മുസ്ലിയാര്‍ പറഞ്ഞു. മൊഗ്രാല്‍ ടൗണില്‍ നടന്ന പി സി എം കുഞ്ഞി അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വപ്രയത്‌നം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയപ്പോഴും എളിമയുടെ പര്യായമായി സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളാന്‍ പി സി എം കുഞ്ഞിക്ക് സാധിച്ചുവെന്നും കായിക മേഖലക്കടക്കം അദ്ദേഹം നല്‍കിയ സംഭാവന ഏവരെയും വിസ്മയിപ്പിക്കുന്നതാണെന്നും അനുശോചന യോഗം അഭിപ്രായപ്പെട്ടു. കേരള ഉര്‍ദു അക്കാദമി സെക്രട്ടറി എം. മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, റിട്ട ഡി.വൈ.എസ്.പി. ടി.സി.എം ഷരീഫ്, പി.എ അഷ്‌റഫലി, സയ്യിദ് ഹാദി തങ്ങള്‍, സി.എച്ച് അഹ് മദ് ഹുസൈന്‍, ടി.എ ഷാഫി, എന്‍.എ സുലൈമാന്‍, മുജീബ് അഹ് മദ്, ബഷീര്‍ മുഹമ്മദ് കുഞ്ഞി, ടി.പി യൂസഫ്, ടി.എം അസ്ലം, ടി.എം ഷുഹൈബ്, ഡോ. അമീറലി, അബു കാസര്‍കോട്, സിദ്ദീഖ് റഹ് മാന്‍, നാസര്‍ മൊഗ്രാല്‍, എം.എ അബ്ദുല്‍ റഹ് മാന്‍, കെ.സി സലീം, ലത്വീഫ് റെഡ്സ്റ്റാര്‍, സിദ്ദീഖ് ചക്കര, എം.സി യഹ് യ, സലാഹുദ്ദീന്‍ എഞ്ചിനീയര്‍, റിയാസ് കണ്ണന്‍വളപ്പ്, അഷ്‌റഫ് സയ്യിദ്, ടി.സി അഷ്‌റഫ്, സിദ്ദീഖലി മൊഗ്രാല്‍, പി. മുഹമ്മദ് നിസാര്‍, സി.എം ഹംസ, എം.എല്‍ അബ്ബാസ്, അബ്‌കോ മുഹമ്മദ് പ്രസംഗിച്ചു. ടി.കെ അന്‍വര്‍ സ്വാഗതവും, പി.സി.എം ആസിഫ് നന്ദിയും പറഞ്ഞു.

പി സി എം കുഞ്ഞിയുടെ വേര്‍പാട്: നാടിന് നഷ്ടമായത് നന്മയുടെ പൂമരം

Keywords : Mogral, Remembrance, Programme, Inauguration, Kasaragod, PCM Kunhi.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia